ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ബാക്കി വച്ചത്

ഉണ്ട് നീ എവിടെയോ തീർച്ച !

ഹ‌ൃദയത്തിലെവിടെയോ വിങ്ങലായ്

ക‌ുളിരിന്റെ സ്പർശനം തലോടി

എവിടെയോ നിലച്ചകന്ന‌ു പോയി

പാഴ്‌സ്വ‌പ്‌നങ്ങൾ തീർത്ത‌ും

ചിരിവറ്റിപ്പോയ ച‌ുണ്ട‌ുകൾ നിശ്ചലമായ്

ഒഴ‌ുക‌ുന്ന പ‌ുഴ പോലെ

അകല‌ുന്ന മോഹവ‌ും

ഹ‌ൃദയങ്ങൾ കോർത്ത‌ു വിങ്ങലോടെ

മോഹങ്ങളേറ‌ുമെങ്കില‌ും

വിരിയ‌ുന്ന നാള‌ുകൾ

സ്വ‌പ്‌നങ്ങളായൊര‌ു കവാടമടച്ച‌ു

അവള‌ുടെ ഉള്ളിൽ കനൽക്കാറ്റടിച്ച‌ു

മരിക്കാത്ത ഒരായിരമോർമ്മകളാൽ

ഞാൻ അലയ‌ുന്ന‌ു

കാലമേ നീയോർക്ക‌‌ുക

ബാക്കിവച്ചിട‌ുകിലൊന്നിനേയ‌ും

പിഞ്ച‌ുക‌ുഞ്ഞിൻ തേങ്ങലോ‌

എപ്പോഴ‌ുമമ്മ നെഞ്ചിൽ

പൊട്ടിക്കരഞ്ഞ നിലവിളിയാൽ

കേട്ടവർക്ക‌ുള്ളിലീ പ്രാണഭയം

തണ്ണീർ ത‌ൂകി കൺപീലികൾ

നിലവിളി കേട്ട കല്ലിനോ ഹ‌ൃദയസ്‌പർശനം

ഓരോരോ നിമിഷം ഇടറിയ സ്വരത്തിൽ

മന്ത്രിക്ക‍ും നീ ഉച്ചത്തിൽ

ഭയപ്പെട‌ുത്ത‌ുന്ന രാത്രയിൽ

കത്തിയെരിഞ്ഞവൾ

തീ പോലെ അന്നമില്ലാതെ

അയ്യോ കഷ്‌ടം , അഖിലവ‌ുമനിഷ്‌ടം

പാഞ്ഞ‌ുകയറിയീയാറ് ത‌ുളച്ച‌ു കയറി

എൻ ഹ‌ൃദയത്തോളം

ഒഴ‌ുക‌ുന്നീ നദി ത‌ുള്ളിയായി

രക്‌തത്തിളപ്പിൻ കാഴ്‌ചയായി.

ഇത്രമേൽ ദ‌ുഷ്‌ടത ഏറ്റ‌ുവാങ്ങി മെല്ലെ ചൊല്ലിയവൾ

പ്രിയനേ ഇനിയൊര‌ു ജന്മമ‌ുണ്ടെങ്കിൻ

പിറക്കാം നിനക്കായ് വീണ്ട‌ും.........

നിന്നെ കൊല്ല‌ുവാൻ നീയെന്നെ മാത്രം എന്തിനായ് ബാക്കി വച്ച‌ു...........