സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായകമാകുന്നു. നമ്മുടെ രക്തത്തിൽ അടങ്ങിയ ശ്വേതരക്താണുക്കൾ ആണ് നമ്മുടെ പ്രതിരോധശേഷിക്ക് കാരണമാകുന്നത്. ആയതിനാൽ പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് ഇതിന് സഹായകമാകുന്നു. പോളിയോ ക്ഷയം റുബെല്ല തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സമയം അനുസൃതമായി വാക്സിനുകൾ സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഇവയെല്ലാം പാലിക്കുന്നത് ആരോഗ്യമുള്ള ഒരു ശരീരത്തെ മെനഞ്ഞെടുക്കാൻ നമ്മെ സഹായിക്കുന്നു. എന്തെന്നാൽ ആരോഗ്യമുള്ള ശരീരത്തിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള ചിന്തകളും മൂല്യങ്ങളും പുറപ്പെടുക യുള്ളൂ. ആരോഗ്യമുള്ള ഓരോ വ്യക്തിയും ചേരുമ്പോഴാണ് ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകുന്നത്. ഇന്നത്തെ നമ്മുടെ സമൂഹം അനുഭവിക്കുന്ന കൊറോണ പോലെയുള്ള പകർച്ചവ്യാധികളെ നേരിടാൻ പ്രതിരോധശേഷി ഉണ്ടാക്കി എടുക്കേണ്ട തിന് എപ്പോഴും വ്യക്തിശുചിത്വവും സമൂഹ ശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ഏത് രോഗത്തെയും ചെറുക്കാനുള്ള കരുത്ത് നമുക്ക് ആർജിക്കാൻ ആവും
|