വൈറസ്


ഭയപ്പെടാതെ അതിജീവിക്കും
കോറോണയെന്ന വിപത്തിനെ
തുടച്ചുമാറ്റാം നമ്മിൽ നിന്ന്
ഭീതിപരത്തും വിപത്തിനെ
കർശന നിയമം പാലിക്കേണം
മടികൂടാതെ നാം എന്നും
പനിയും ചുമയും വന്നാൽ ഉടനെ
ആശുപത്രിയിൽ എത്തേണം
വന്നാലുടനെ കയ്യും മുഖവും
സോപ്പിട്ട് കഴുകേണം
മാസ്ക് നമ്മുടെ സുരക്ഷാകവചം
അകറ്റി നിർത്തും കോറോണയെ
ഒന്നായ് നിന്ന് കാത്തിടേണം
കേരള ഭൂമിയെ എന്നെന്നും
 

നിയ ഡോയ്‌
4 a എസ് എൻ വി യു പി എസ്
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത