ഹേ പ്രകൃതീ....
രോഷമേറെയോ നിനക്ക് ?
കാറ്റും മഴയും പൂവും പുഴയും നഷ്ടമായതിൽ,
സുഖം തേടിയലയുന്ന സ്വാർഥരാം മനുഷ്യരുടെ
ദ്രോഹപ്രവർത്തികളിൽ,
സ്നേഹവും ത്യാഗവും ക്ഷമയും ഐക്യവും
എല്ലാം മറന്ന് നിന്നെ ചൂഷണം ചെയ്തതിൽ,
കോപമരുതേ മാതേ കോപമരുതേ
ഉയർത്തെഴുന്നേൽക്കൂ നീ ശക്തയായി,
ഹരിതാഭയായി വീണ്ടുമാ പഴയ പ്രതാപിയായി.