ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ

21:34, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടാം കൊറോണയെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം കൊറോണയെ

കാണാനാവില്ല നിന്നെ - ഒരു സൂക്ഷ്മാണു
പക്ഷെ കാൽച്ചുവട്ടിലാക്കി നീയീ ലോകത്തെ
ജീവനുണ്ടോ നിനക്ക് - എനിക്കറിയില്ല
പക്ഷേ നീ ജീവനെടുത്തൂ ലക്ഷങ്ങളുടെ
അദൃശ്യനാം നിന്നെ ഭയന്നിതാ മനുഷ്യർ
അകലങ്ങൾ പാലിച്ചു കഴിയുന്നു വീടുകളിൽ
മർത്യർ തൻ കർമ്മദോഷം മഹാമാരിയായി ചൊരിയുന്നു
ആരുണ്ടിവനെ തടുക്കാൻ

ആരുവന്നിനി നമ്മെ രക്ഷിപ്പാൻ
രോഗപ്രതിരോധവും ശുചിത്വവുമാർജിക്കാം
ഒറ്റക്കെട്ടായി നേരിടാം നമുക്കീ കൊറോണയെ

അനന്തകൃഷ്ണ വി എം
7 എഫ് ജി എച്ച് എസ് എസ് പാളയംകുന്ന് , വർക്കല, ആറ്റിങ്ങൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത