എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/കൊറോണയെ തിരിച്ചറിയാം

തിരിച്ചറിവ്


കോവിഡ് 19 കൊറോണ എന്ന വൈറസ് രോഗം ലോകമെമ്പാടും വ്യാപിച്ചിരുന്ന കാലത്ത് പണക്കാരനായ ഒരു യുവാവ് വിദേശ രാജൃത്ത് നിന്നും വിമാനത്തിൽ കേരളത്തിലെത്തി.ആ രോഗത്തിൻറെ കാഠിന്യം മൂലം സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു.വിദേശരാജ്യത്ത് നിന്ന് വന്നതായത് കൊണ്ട് നിരീക്ഷണത്തിൽ ഇരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ആ യുവാവിനോട് ആവശ്യപ്പെട്ടു.ഈ രോഗത്തിൻറെ കാഠിന്യം അറിയാവുന്ന ഒരാളായിട്ടുപോലും ആ യുവാവ് അതനുസരിച്ചില്ല.എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അദ്ദേഹം വീട് വിട്ടിറങ്ങി എല്ലാ ആൾക്കാരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടു.പണമുള്ളതുകൊണ്ട് എന്തുവന്നാലും അതിനെ തരണം ചെയ്യാൻ തനിക്ക് സാധിക്കുമെന്നായിരുന്നു ആ യുവാവിന്റെ മനസ്സിലുള്ള ധാരണ.മാസ്കുകളോ സാനിറ്റൈസറുകളോ അദ്ദേഹം ഉപയോഗിച്ചില്ല.കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ യുവാവിന്റെ ഒന്നര വയസ്സുള്ള കുഞ്ഞിന് പനിയുടെ ലക്ഷണങ്ങൾ കണ്ടു.ആ കുഞ്ഞിനെ അവർ ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോഴാണ് ആ കുഞ്ഞിന് കൊറോണ ആണെന്ന് സ്ഥിതീകരിച്ചത്. രോഗം അതിഗുരുതരമായി ആ കുഞ്ഞിനെ ബാധിച്ചിരുന്നു.ഡോക്ടർമാർക്ക് പോലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ പണക്കാരനായ യുവാവ് കുഞ്ഞിന്റെ മരണ വാർത്ത അറിഞ്ഞ സമയം നിശ്ചലനായിപ്പോയി. പണത്തിന് മുകളിലാണ്ജീവന്റെ മൂല്യം എന്ന് അദ്ദേഹം അപ്പോൾ മനസ്സിലാക്കി. കുഞ്ഞിൻറെ സംസ്ക്കാര ചടങ്ങിന് പോലും പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കുഞ്ഞിൻറെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. രോഗമെന്നത് ദൈവത്തിന്റെ പരീക്ഷണമാണ്. അതിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല . ജാഗ്രതയോടെ അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്.

ഫാരിസ് മുഹമ്മദ്.എൻ
4 വാത്തികുളം എൽ.പി.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ