എങ്ങുപോയ് മറഞ്ഞെൻ പ്രകൃതിയാം അമ്മതൻ വരദാനങ്ങൾ. ഭൂമിയ്ക്ക് തണലേകും പുണ്യമരങ്ങൾ ദാഹജലം നൽകും പുണ്യനദികൾ ഭൂമിതൻ ജലസംഭരണിയായ മലകൾ വയലേലകൾ കാടുകൾ തോടുകൾ. എങ്ങുപോയ് മറഞ്ഞുവെല്ലാം, പറയൂ മാനുഷാ. നീ ചെയ്ത പാപങ്ങൾക്ക് വിധേയമാകാൻ പാവമീ പ്രകൃതി എന്തുചെയ്തു? സർവ്വം സഹയായ അമ്മതൻ ദുർമുഖം വൈവിധ്യ രൂപങ്ങളിൽ കാണുന്നു നിങ്ങൾ. അപ്രതീക്ഷിതമായ് പാഞ്ഞെത്തിയ പ്രളയങ്ങൾ,പുതിയ രോഗങ്ങൾ ഓർമ്മിപ്പിക്കുന്നൂ പലതും നിങ്ങളെ. പെറ്റമ്മയെപ്പോലെ പരിപാലിച്ചാൽ പൊറുക്കും നിങ്ങൾതൻ പാപങ്ങൾ... സർവ്വംസഹയായ പ്രകൃതിയാം ഈ അമ്മ.