അന്നൊരു വിഷുക്കാലമായിരുന്നു......... ഈസ്റ്ററിൻ പരിശുദ്ധിയായിരുന്നു....... എന്തിനോ കൊന്നകൾ പൂത്തിരുന്നു...... നാട്ടിലെങ്ങും പരിതാപമാർന്നിരുന്നു....... കണികണ്ടുണരുവാൻ കൊന്നയുണ്ട്.......കുർബാന ചൊല്ലുവാനാളുമുണ്ട്........ കണികണ്ടിടുവാനും കുർബാനകൂടാനും മാനുഷർക്കൊട്ടും നിവൃത്തിയില്ല........ സന്തോഷമാർന്ന ദിനങ്ങളെല്ലാം എന്നിനിയിങ്ങു വിരുന്നുവരും..... ആദ്യമായാദ്യമായ് ജീവിതത്തിൽ അവധിക്കാലം പോലും വിരസമായി.... കൂടിക്കളിക്കുവാനാകുകില്ല... ഒാടിയൊളിക്കുന്നു കൂട്ടുകാരും ..... പാടില്ല പാടില്ല കൂടുവാനായ്..... ഒാടി നടക്കുന്നു പോലീസുകാർ.... എന്തിതിന് കാരണനെന്നതറിയൂ..... കോവിഡിൻ ചാപല്മൊന്നുമാത്രം....