പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/കോറോണയെ തുരത്താം

കോറോണയെ തുരത്താം

കോറോണ വന്നു കോറോണ വന്നു
നമ്മുടെ രാജ്യത്തു കോറോണ വന്നു
പഠിത്തമെല്ലാം നിർത്തിവച്ചു
പരീക്ഷയെല്ലാം മാറ്റി വച്ചു

ജനത കർഫ്യൂ പ്രഖ്യാപിച്ചു
രാജ്യമെല്ലാം അടച്ചുപൂട്ടി
ജോലിക്കാരും കൂലിക്കാരും-
എല്ലാം ഇപ്പോൾ വീട്ടിലിരിപ്പായി

സൂക്ഷിക്കേണം നമ്മൾ നന്നായ്
കോറോണ വൈറസ് പടർന്നീടാതെ
ശുചിത്വമില്ലേൽ കോറോണ വൈറസ്
വ്യാപിച്ചീടും സമൂഹമാകേ..

നമ്മുടെ നാടിനെ രക്ഷിക്കാനായ്
അകലം നമ്മൾ പാലിക്കേണം
ഇടവേളകളിൽ പലവട്ടം നാം
കൈയ്യും മുഖം കഴുക്കീടേണം

തുമ്മുമ്പോഴും ചുമക്കുമ്പോഴും
എപ്പോഴും നാം മുഖം മറയ്ക്കാം
അറിവായ് കിട്ടും നിർദ്ദേശങ്ങൾ
അനുസരിക്കും നാടിനു വേണ്ടി
നമ്മുടെ ജീവനെ രക്ഷിക്കാനായ്
കുറച്ചുനാൾ നാം അകന്നിരിക്കാം...
 

അൽഫോൻസ് ജോർജ്ജ്
4 പി.എൽ.പി.എസ്സ് കരടിക്കുഴി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]