ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/അവൾ

അവൾ

 ഒരിക്കലും പൂക്കാത്ത കനവുകൾ കണ്ട് കുഞ്ഞുപൂവ് വേലിക്കൽ നിന്നു. വേലിമേൽ നിന്നു പൂക്കൾ എല്ലാം. പണ്ടു പണ്ടേ അവളോട് പറഞ്ഞു പോന്നു സ്വപ്‌നങ്ങൾ കാണുന്നതേ വിഡ്ഢിത്തം. അപ്പോൾ ഒരിക്കലും പൂക്കാത്ത സ്വപ്‌നങ്ങള്ളോ? കുഞ്ഞുപൂവ് മിണ്ടിയില്ല, കളിവാക്കു കേട്ട് കരഞ്ഞില്ല, സ്വപ്നം കാണുന്നത് നിർത്തിയതുമില്ല. ഇരവും പകലും അവൾ മറ്റേതോ ലോകത്ത്. ഒരിക്കലും പൂക്കാത്ത കിനാവിൽ മുഴുകി നിന്നു. തേൻകുടിക്കാൻ വന്ന വണ്ടിന്റെ ചിരിയും കൂടെയാടാൻ വന്ന ശലഭതിന് മൊഴിയും അവൾ കേട്ടില്ല, കേട്ടിട്ട് ഉണർന്നില്ല. പൂവിൻ ചിറക് മുളയ്ക്കുമെന്നു കേട്ടവരൊക്കെ ഉച്ചത്തിൽ ചിരിച്ചു. കുഞ്ഞു പൂവിന്റെ കിനാവുകൾ കൂടുതൽ തെളിഞ്ഞു വന്നു. വർഷങ്ങൾ മാറി വന്നു. എന്നിട്ടും കുഞ്ഞു പൂവ് തണ്ടിനെ പുണർന്നു നിന്നു.
ഒരിക്കലും പൂക്കാത്ത കിനാവിനെ അവൾ ഒരിക്കൽ കൂടി ചേർത്തണച്ചു. ഒരു നാൾ ദൂരെ ദേശത്തു നിന്ന് നാടുകാണാൻ പുറപ്പെട്ട ദേശാടനകിളി വിയർപ്പ അകറ്റാൻ വേലിക്കൽ വന്നിരുന്നു. അത് കുഞ്ഞുപൂവിനു നേരെ കണ്ണു ചിമ്മി. കുഞ്ഞു പൂവ് കിനാവിൽ നിന്ന് ഉണർന്നു. അയാളെ തന്റെ തൂവൽ കിരീടത്തിൽ നെറുകിൽ വെച്ചു. അത് മെല്ലെ ചിറകുവിടർത്തി, കാണാത്ത കാഴ്ചകൾ കാണാൻ, കുഞ്ഞുപൂവ് മിഴി വിടർത്തി. ഒരിക്കലും പൂക്കാത്ത കിനാവിന് മേലേ അവൾ പറന്നു പൊങ്ങി..
 

സാന്ദ്ര. എസ്. നായർ
Plus 2 SCIENCE ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ