ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/മരട് ഒരു അനുഭവപാഠം
മരട് ഒരു അനുഭവപാഠം
കേരള സംസ്ഥാന ചരിത്രത്തിലാദ്യമായി മരടിലെ 4 അനധികൃത ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ നിലംപൊത്തുന്ന കാഴ്ച്ചക്ക് നാം സാക്ഷിയായി. ആ കാഴ്ച സമ്മിശ്രമായ വികാരമാണ് നമ്മുടെ മനസ്സുകളിലെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിലെ സമ്പാദ്യങ്ങളും ചേർത്തുവച്ച സ്വപ്നങ്ങളും കൊണ്ട് വാങ്ങിയ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു കൂട്ടം ആൾക്കാരുടെ സങ്കടങ്ങൾക്കൊപ്പം ചേരണോ അതോ കേരളത്തിൽ സമാനതകളില്ലാത്ത പ്രളയത്തിനു സാക്ഷിയായ കേരളത്തിൽ ഇനിയെങ്കിലും ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാവണമെന്ന് തീരുമാനമെടുത്ത പരമോന്നത നീതിപീഠത്തിൻറെ വിധിക്കൊപ്പം നിൽക്കണോ? എന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു. തീർച്ചയായും ഈ കെട്ടിടങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന ദുഃഖവും നിരാശയും നഷ്ടപരിഹാരങ്ങൾ കൊണ്ട് നികത്താനാവാത്തതാണ്. എന്നാൽ എങ്ങനെയും പണം സമ്പാദിക്കയെന്ന ഒരൊറ്റലക്ഷ്യം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ പ്രവൃത്തിയുടെ ഫലമായി പ്രകൃതിയുടെ സ്വാഭാവികമായിട്ടുള്ള അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നതും അത് ജീവജാലങ്ങൾക്കല്ലാം നാശം സംഭവിക്കാവുന്ന അവസ്ഥയിലേക്ക് എത്തുന്നതും അവസാനം ഉണ്ടാകേണ്ടതും അത്യന്താപേക്ഷികമാണ്.
|