പതിവുപോലിന്നു ഞാൻ സ്കൂളിൽചെന്നു
കൂട്ടുകാരൊത്തു നടന്നനേരം
നാളെ മുതൽ നിങ്ങൾ സ്കൂളിൽ വരേണ്ടെന്ന്
ചൊല്ലി ഞങ്ങളുടെ അദ്ധ്യാപകർ
അയൽരാജ്യത്തുണ്ടായ മഹാമാരിയിന്നിതാ
നമ്മുടെ നാട്ടിലുമെത്തിയത്രെ
നമ്മുടെ നാടിന്രെ സംരക്ഷണത്തിനായ്
സർക്കാരീ തീരുമാനത്തിലെത്തി
കുുട്ടികളാം ഞങ്ങൾ ഈ വാർത്ത കേട്ടതും
ആനന്ദത്തോടങ്ങു വീട്ടിലെത്തി
ഇനിയുള്ള ഓരോ നിമിഷവും നമ്മൾ
ജാഗ്രതയോടിരിക്കണമത്രെ
കൂട്ടുകാരൊത്ത് കളിക്കരുത്കവിത
വീടിനു വെളിയിൽ പോകരുത്
ഇടയ്ക്കിടെ കൈകൾ കഴുകിടേണം
സോപ്പിട്ടു വൃത്തിയായി കഴുകിടേണം
ടി വി തുറന്നാലും പത്രങ്ങൾ വായിച്ചാലും
കൊറോണ വൈറസിന്രെ വാർത്ത മാത്രം
കൊറോണ വൈറസിനെതിരെ പൊരുതാൻ
ആരോഗ്യപ്രവർത്തകർ കൂടെയുണ്ട്
നാട്ടിലിറങ്ങി നടക്കും മനുഷ്യരെ
തിരുത്തിയകററുവാൻ പോലീസുകാർ
നാമെല്ലാം ജാഗ്രതയോടിരുന്നാൽ
ഈ വൈറസിനെ ഇല്ലാതാക്കാം.