എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/വിദ്യയാകുന്നകൈകൾ

വിദ്യയാകുന്ന കെെകൾ

നന്മയാകുന്ന ചെറുവിരൽ കൊണ്ടെൻ
എന്നെ പ‍ഠിപ്പിച്ച ഗുരുനാഥരെ
നിങ്ങളുടെ പുഞ്ചിരി നൽകിയ പാഠം
വെളിച്ചത്തിന്റെ പാതയിൽ കൂടി
എന്നെ നടത്തിച്ചേൻ.
പുതിയ സ്വപ്നങ്ങൾ കാണാൻ സഹായിച്ച-
വരെൻ ഗുരുനാഥർ.
വൃത്തിയും ശുദ്ധിയും പരിസരശുചിത്വവും
എന്നെ പഠിപ്പിച്ചവർ എൻ ഗുരുനാഥർ
എൻ ജീവിത വിജയം ഈ വൃത്തി ശുദ്ധികൾ
പുതുമയാകുന്ന രീതിയിൽ എന്നെ ഉണർത്തിയ
കാഴ്ചയുടെ ലോകങ്ങളെ
നിങ്ങൾക്കെൻ വന്ദനം
 

വൈഷ്ണവി
9 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത