പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/നിലാവ്

17:02, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ) ('<center> <poem> പോക്കുവെയിൽ മാഞ്ഞു... രാവിന്റെ മാറിൽ താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പോക്കുവെയിൽ മാഞ്ഞു...
രാവിന്റെ മാറിൽ താരങ്ങളില്ല നിലാവുമില്ല..
ജീവിതം തേടി മണൽക്കാട്ടിലെത്തി..
ആയിരങ്ങൾക്കൊപ്പമന്ന് ഞാനും..

അകലെ എൻ ചെറു വീട്ടിൽ ഓടി കളിക്കുന്ന പൈതങ്ങളെ ഓർത്തു വിങ്ങിടുന്നു..
ലോകമെല്ലാം കാർന്നു തിന്നും കോറോണയെന്നോമന പേരുള്ളദൃശ്യ ജീവി..
ഇന്നെന്റെ രക്തത്തിലും അവൻ സാന്നിധ്യമാകുന്നു, ഞാനോ ഏകനായി..
എന്നെ മരണം വിളിച്ചിടിൽ ശൂന്യമായിടും പ്രിയരുടെ ജീവിതങ്ങൾ..
 
എന്നിൽ ക്ഷണമില്ലാതെത്തിയെൻ അതിഥിയേ, ദയയോടെ നീ എന്നെ അകന്നിടാമോ..
ഒരു വട്ടം കൂടി എൻ ജീവൻ ശ്വസിക്കണം എൻ ജന്മനാടിന്റെ ജീവ വായു..
കാത്തിരിക്കുന്നു ഞാൻ ഏറെ പ്രതീക്ഷയോടെന്നിളം പൈതങ്ങളെ കാണുവാൻ..
ഇനി എന്റെ എന്റെ വാനിൽ നിലാവായ് ഉദിച്ചിടും ജീവനുള്ള നാളയുടെ ശുഭ ദിനങ്ങൾ..

 

8 B PKS HSS Kanjiramkulam
Neyyattinkara ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത