ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ഭീകരഥിതിയായ കൊറോണ
ഭീകരഥിതിയായ കൊറോണ
പുതിയ സ്വപ്നങ്ങളും ആഗ്രഹങ്ങും ലക്ഷ്യങ്ങളുമായി ലോകമെമ്പാടും 2020എന്ന പുതുവർഷത്തേക്കു കടക്കുന്നതിനു കുറച്ചു നാളുകൾക്കു മുമ്പ് നമ്മുടെ ലോകത്തേക്കു ക്ഷണിക്കാതെ കടന്നെത്തുകയായിരുന്നു കൊലയാളിവില്ലനായ കൊറോണ വൈറസ്. ലോക രാജ്യങ്ങളിൽ ജനസംഖ്യയിൽ ഒന്നാമത് നിൽക്കുന്ന ചൈനയിലാണ് ആദ്യമായി 2019 ഡിസംബർ മാസത്തിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ വുഹാൻ സിറ്റിയിൽ മാത്രമാണ് കൊറോണ വൈറസ് പടർന്നു പിടിച്ചത്. ആ സിറ്റിയിലെ നിരവധി പേരുടെ ജീവൻ വൈറസ് എടുത്തു. ആ സിറ്റിയിൽ മാത്രം ഒതുങ്ങി നിന്ന വൈറസ് പിന്നെ പിന്നെ ലോകമെമ്പാടും വ്യാപിച്ചു. കൊറോണ വൈറസ് ബാധിച്ചവരുടെയും അതു കാരണം മരിച്ചവരുടെയും എണ്ണം കടത്തി വെട്ടി ഓരോരോ രാജ്യങ്ങൾ മുന്നോട്ടു വന്നു. ഞാൻ ഈ ലേഖനം എഴുതുന്ന സമയത്ത് 9.4.2020 കോവിഡ് ബാധിച്ച ലോകരാജ്യങ്ങളുടെ എണ്ണം 187 ആയി. ലോകത്താകെ മരണം 94000 കടന്നു. രോഗവാധിതരുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു. ലോകാരോഗ്യസംഘടനയ്ക്കും ആരോഗ്യപ്രവർത്തർക്കും ഇതിനെതിരെ പ്രവർത്തിക്കുന്ന സാധാരണ ജനങ്ങൾക്കുമെല്ലാം ആശ്വാസം ചെറിയ തോതില്ലെങ്കിലും കിട്ടിയത് മൂന്നരലക്ഷത്തോളം പേർക്ക് രോഗം ഭേദമായി എന്നുള്ളതാണ്. നിലവിലത്തെ കണക്കു പ്രകാരം ഇറ്റലിയാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് അമേരിക്കയും.അക്കാര്യത്തിൽ ഒരു ഭാരതീയനെന്ന നിലയിലും ഒരു മലയാളി എന്ന നിലയിലും നമുക്ക് ഒരുപാട് അഭിമാനിക്കാം. ലോക രാജ്യങ്ങളിൽ കോവിഡിനെ ഒരു പരിധി വരെ ചെറുത്ത് നിർത്തി കൊണ്ട് ഇന്ത്യ എന്ന നമ്മുടെ രാജ്യം മറ്റു രാജ്യങ്ങൾക്കു മാതൃകയാകുകയാണ്. ഇറ്റലിയിലും അമേരിക്കയിലും സ്പെയിനിലുമൊക്കെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നപ്പോൾ ഇന്ത്യയിൽ ഇരുന്നൂറു കടന്നതേയുള്ളൂ. ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളം എന്ന കൊച്ചു സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിലാണ്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ അംഗങ്ങളിലായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാമത്. ഈ ഒരു അവസ്ഥയിൽ ലോകരാജ്യങ്ങൾക്കെല്ലാം ഉത്തമമാതൃകയാണ് കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനം. BREAK THE CHAIN .................
|