വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാംനമുക്കിനി നല്ല നാളേയ്ക്കായ് സോപ്പുപയോഗിച്ചും മാസ്ക്കുപയോഗിച്ചും തുരത്തിടാംനമുക്കീ മഹാമാരിയെ. മാനസികൈക്യവും സാമൂഹീകകലവും പാലിച്ചു നമുക്ക് മുന്നേറീടാം ഒന്നിച്ച്നമ്മൾ മുന്നേറിയാൽ തുരത്തിടാം നമുക്കീ വൈറസിനെ. ആരോഗ്യ വകുപ്പും മന്ത്രി മാരും മുന്നിലായ് തന്നെ നിൽക്കയല്ലോ പിന്നിൽ നമുക്കും അണിചേർന്നിട്ടീ ലോക്ഡൗൺകാലംസുന്ദരമാക്കാം. കവിതയെഴുതാം കഥ പറയാം ലേഖനങ്ങളോ എന്തുമാട്ടെ സന്തോഷത്തോടെ കരുതിയിരിക്കാം നാളെ നമുക്കും നല്ല കാലം നാളെ നമുക്കും നല്ലകാലം.