ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ പരിസ്ഥിതി

22:45, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി
          അമ്മമാർ കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ വേണം നമ്മൾ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്. പക്ഷേ മനുഷ്യർക്ക് ഇപ്പോൾ ഒന്നിനും സമയമില്ല. സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പോലും പറ്റുന്നില്ല. പിന്നെയാണോ പരിസ്ഥിതിയെ .നമ്മൾ ഈ തിരക്കൊക്കെ മാറ്റിവച്ച് കുടുംബത്തോടൊപ്പം കുറച്ചു സമയം ചിലവഴിച്ചാൽ നമുക്കു മനസിലാകും കുടുംബത്തിന്റെ വില.അതു പോലെ തന്നെയാണ് പരിസ്ഥിതിയുടെ കാര്യവും. നമ്മൾ ഇതുവരെ നമ്മുടെ പരിസ്ഥിതിയെ ഉറ്റുനോക്കിയിട്ടുണ്ടോ. ഒരു നിമിഷം ഈ പരിസ്ഥിതിക്കു വേണ്ടി സമയം ചിലവഴിച്ചാൽ നമുക്കു മനസിലാകും എത്ര മലിനമാണ് നമ്മുടെ പരിസ്ഥിതി എന്ന് .ഇത് ഞാൻ ഒന്നു വൃത്തിമാക്കിയിരുന്നുവെങ്കിൽ ഈ ചുറ്റുപാട് എത്ര വൃത്തിയായേനേ. മനുഷ്യർ സ്വന്തം ശരീരം വൃത്തിയാക്കുന്നില്ലേ അതുപോലെ നമ്മുടെ പരിസ്ഥിതിയെക്കൂടി വ്യത്തിയാക്കിക്കൂടെ.      
     ഇപ്പോൾ നമ്മൾ പരിസ്ഥിതിയെ കൂടുതൽ മലിനമാക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയാണ്. നമുക്കറിയാം ഇതുകൊണ്ടുള്ള ദോഷം. ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയാണ് പലരും. ഈ വാതകം നമ്മൾ ശ്വസിക്കുമ്പോൾ മാറാരോഗങ്ങളിലേക്ക് നയിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട്ടിൽ വന്ന് എടുത്തു കൊണ്ടുപോകുന്നുണ്ട് ആരോഗ്യ പ്രവർത്തകർ നമ്മുടെ മനുഷ്യരുടെ നൻമ മാത്രം ആഗ്രഹിച്ചാണ് അവർ ഇത് ചെയ്യുന്നത്. എന്റെ കൂടപ്പിറപ്പുകൾ ആരോഗ്യത്തോടെ ജീവിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത് അവരുടെ തീരുമാനങ്ങൾ അനുസരിച്ചില്ലെങ്കിൽ നാം അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും
അനഖ
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം