22:06, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25057M(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ യെ തുരത്തുവാൻ
കരുതലോടെ കേരളം
കൈകഴുകി കൈകഴുകി
കണ്ണികൾ പൊട്ടിച്ചിട്ട്
വൈറസിന്റെ വ്യാപനം
തകർത്തെറിഞ്ഞു കേരളം
സർക്കാരിന്റെ വാക്കുകൾ
അനുസരിച്ചിടേണം നാം
കോവിഡെന്ന മഹാമാരി
തുടച്ചു നീക്കീടുവാനായ്
ആഘോഷങ്ങൾ ഉത്സവങ്ങളൊക്കെയും
ഉപേക്ഷിച്ചിടാം
സാമൂഹിക സുരക്ഷിത്വം
കൃത്യമായി പാലിച്ചിടാം
കോവിഡിന്റെ താണ്ഡവം
സിരകളിൽ മുഴങ്ങിടുമ്പോൾ
നാടിനൊപ്പം കാവലായ്
കാക്കിയിട്ട സേനയും
സാന്ത്വനം ചൊരിഞ്ഞിടാനായ്
ആതുരസേവകരും
ഒരുമയോടെ കേരളത്തിൻ
പെരുമ നാം ഉയർത്തണം
അതിജീവനം സാധ്യമാക്കീടുവാനതി
ജാഗരൂകരായിരിക്കണം നാം സദാ............