സ്‌നേഹം തുളുമ്പും നിറകുടമായ് എന്നു നീ എന്നരികിലെത്തും നിന്നെയോർത്തു കരയുമീ പിഞ്ചു കിടാവിന്ന- രികിലൊരു തെന്നലായ് തഴുകിയെത്തുമോ ? ഇനിയുമൊരു ബാല്യത്തിന്നോർമ്മയായി ഇനിയുമൊരു ജന്മത്തിൽ പുണ്യമായി ഇനിയും മാറോടണയ്‌ക്കാൻ എന്നമ്മയായ് വീണ്ടും എത്തുമോ നീ ? ഇനിയുമൊരു ജന്മം നിൻ മകളായ് ജനിക്കാൻ നിൻ സ്‌നേഹം നുകരുവാൻ നിൻ പാലൂറും പുഞ്ചിരി ഒന്നു കാണാൻ സാധ്യമോ അമ്മേ ? എൻ വരവിനായ് കാത്തു നിന്ന് നിൻ അവസാന പ്രാണനും ശ്വാസവും എന്നിലേക്ക് നല്‌കി എൻ പുഞ്ചിരി കാണാതെ എൻ വിളി കേൾക്കാതെ നീ പോയതെന്തേ ? അമ്മേ ഞാൻ കാത്തിരിപ്പൂ നിനക്കായ് അമ്മേ നിൻ മുഖമൊന്നു കാണാൻ അമ്മേ നീയെന്ന പുണ്യത്തെ ഞാൻ തിരിച്ചറിയുന്നു അമ്മേ നിനക്കായ് കാത്തിരിക്കുന്നു ഞാനിതാ........