എന്തേ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു യുദ്ധ തന്ത്രത്തിൽ നിന്റെ പക്ഷക്കാർ പരാജയപ്പെട്ടുവോ തേരും കുതിരയും കാലാൾപടകളും ആകാശമൊക്കെ മറക്കും വിമാനവും .സ്വർണനാണയങ്ങൾ എറിഞ്ഞു നീ നേടിയ വർണം വിതറും സുവർണകിരീടവും ഒക്കെയും വാരിയെറിഞ്ഞു നീ എങ്ങോട്ട് നഗ്നനായി ഓടുന്ന ഇന്നെന്റെ സോദരാ എങ്ങോട്ടും പോകാൻ അഭയ തുരുത്തുകൾ എല്ലാം ഇടിച്ചും നിരപ്പാക്കിയില്ലയോ ഓടുന്ന പാതയിൽ എല്ലാം നീ തന്നെ കാരമുള്ളിട്ടു കനപ്പിച്ചതല്ലയോ കാളകൂടത്തിൽ വിഷം വിതച്ചന്ന് നീ നാടും നഗരവും വെട്ടിപിടിച്ചനാൾ ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ. എങ്കിലും എന്റെ തളിരിലെ തണ്ടിനാൽ നിന്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാം പങ്കില മാകാഹരിത പത്രങ്ങളാൽ നിന്റെ വിശപ്പിനെ മെല്ലെയക റ്റീടാം തെറ്റ് തിരുത്തി തിരിച്ചു വന്നീടുക പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക തെറ്റ് തിരുത്തി തിരിച്ചു വന്നീടുക പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക