ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/മലയാളനാട്

10:11, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskadungapuram (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}} {{BoxTop1 | തലക്കെട്ട്= മലയാള നാട് | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മലയാള നാട്

മലയാള നാടിനെ
വെല്ലുവാൻ മറ്റൊരു
സങ്കൽപ്പ സ്വർഗ്ഗവുമില്ല,
സ്നേഹം പരത്തുന്ന
ചന്തങ്ങളിത്ര മേൽ
മറ്റൊരു നാടിനുമില്ല!

തളരുന്നനേരത്ത് കൈ
കോർത്തുനിന്നു നാം
തോളോട് തോൾ ചേർന്നു നീങ്ങാൻ,,,
കരയുന്ന നേരത്ത്
മനസ്സാൽപുണർന്നുനാം
കുളിരുള്ള സാന്ത്വനമേകാൻ,,,

സുന്ദരമാകുമീ ചിത്രങ്ങളെന്നും
ഈ നാടിന്നഭിമാനമല്ലേ,
മലയാളിയെന്ന പേരെ-വിടെയുമങ്ങനെ മിന്നിത്തിളങ്ങുകയല്ലേ..

മരണം വിതയ്ക്കും
മഹാമാരിയാണിന്നു
ചിരിതൂകി നിൽക്കുന്നു
മുന്നിൽ...
ഒരുമതൻ പുഞ്ചിരി
ആയുധമാക്കിയിട്ട-തിനെ തുരത്തണം
നമ്മൾ!

കരളുറപ്പോടെ നാം
കൈവിട്ടകലണം
പതനത്തിൻ കറകൾ
കഴുകാൻ,,,
നാശത്തിനെതിരെ
മുഖം പൊത്തി നിൽക്ക നാം
വലിയൊരു വിജയം കുറിയ്ക്കാൻ,,

ഒരുമിച്ചു നിന്നിടാം
അരുമയാം നമ്മുടെ
നാടിന്റെ ജീവസ്സു കാക്കാൻ,,
അതിജീവനത്തിന്റെ
കഥ കേട്ടു വളരുന്ന
ഭാവി തൻ പുഞ്ചിരി കാണാൻ,,,!!
 

-
+1 ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത