നല്ലനാളെയെന്നതിനു ഇന്നു നാം തുടങ്ങണം
കണ്മറഞ്ഞു വന്നിടുന്ന ശത്രുവിനു മുന്നിലായി
ചെന്നിടാതെ മെയ് മറഞ്ഞുനിന്നു നാം പൊരുത്തണം
വൃത്തിക്കെട്ട രീതിയൊക്കെ വ്യക്തികൾ നാം മാറ്റണം
നിത്യവും ശുചിത്വമാർന്ന വൃത്തിശീലമാക്കണം
കയ്യിലെത്തും രോഗകാരി മെയ് തൊടാതെ നോക്കണം
കൈകൾ നമ്മൾ കഴുകണം കരുതലോടെ നീങ്ങണം
മെയ് അകന്നു മനസ്സു ചേർന്ന് നന്മകൾ നിറയ്ക്കണം
വന്നിടാൻ പഴുതടഞ്ഞു രോഗമിന്നു തോൽക്കണം