ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/മഴ പെയ്യുന്നേ.....

മഴ പെയ്യുന്നേ

മഴ പെയ്യുന്നു മഴ പെയ്യുന്നു
മുറ്റം നിറയെ മഴവെളളം
മാനത്തെവിടെയിരിക്കുന്നമ്മേ
മുറ്റം നിറയാൻ മഴവെളളം
ഉണ്ണീ നോക്കൂ മാനത്ത്
മാനം നിറയെ കാർമേഘം
മേഘം മഴയായ് പെയ്യുന്നു
മേഘം തമ്മിൽ കൂട്ടിമുട്ടി
ഇടിയുടെ ശബ്ദം കേൾക്കുന്നു
മഴ പെയ്യുന്നു മഴപെയ്യുന്നു
മുറ്റം നിറയെ മഴവെള്ളം

നീഹാരിക ബാലൻ
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തർ ഉപജില്ല
കാസറകോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത