== എൻെറനാട്


എന്റെ ഗ്രാമം
കിളിമാനൂർ''

കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് . തിരുവന്തപുരംജില്ലയിലെ ഒരു പട്ടണമാണ് കിളിമാനൂർ.തിരുവന്തപുരംനഗരത്തിൽ നിന്നും32കിലോമീറ്റർ വടക്കാണ് സ്ഥാനം..ചരിത്രപരമായി വളരെയധികം പരാമർശങ്ങളൂള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌. പ്രശസ്തരായ വ്യക്തികൾ

  1. രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു).
  2. കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ
  3. കിളിമാനൂർ ചന്ദ്രൻ - കവി
  4. കിളിമാനൂർ മധു - കവി
  5. സിത്താര - ഒരു മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രിയാണ്
  6. എ.ആർ. രാജരാജവർമ്മ - ഭാഷാപണ്ഡിതനും കവിയും
  7. മടവൂർ വാസുദേവൻ നായർ - കഥകളി നടനും ,ഗുരുവും.ഇന്ത്യാ ഗോവെർന്മെന്റിന്റെ പദ്മഭൂഷൻ ജേതാവ്
  8. കെ. ഗോദവർമ്മ
  9. ജി.എസ്. പ്രദീപ് ഗ്രാൻഡ്‌ മാസ്റ്റർ

'വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  1. കിളിമാനൂർ കൊട്ടാരം
  2. രാജാ രവിവർമ ആർട്ട്‌ ഗാലറി
  3. ജടായുപ്പാറ
  4. തംബുരട്ടിപാറാ

ഗ്രാമപഞ്ചായത്തുകൾ

  1. പഴയകുന്നുമ്മേൽ
  2. പുളിമാത്ത്
  3. കിളിമനൂർ
  4. നഗരൂർ
  5. മടവൂർ
  6. പള്ളിക്കൽ
  7. കരവാരം
  8. നാവായിക്കുളം