കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/എന്റെ ഗ്രാമം

പേരിനു പിന്നിൽ

കമ്പിൽ എന്ന സ്ഥലം "കേമ്പ്"എന്ന വാക്കിൽ നിന്ന് രൂപാന്തരപ്പെട്ടായിരിക്കാം.മംഗലാപുരം വഴി മലബാറിലേക്ക് കോലത്തിരിയെ ആക്രമിക്കാൻ ലക്‌ഷ്യം വച്ച് നീങ്ങിയ സൈനികർ ധർമ്മ ശാല വഴി പറശ്ശിനി പുഴ കടന്ന് കമ്പിൽ എത്തി ചിറക്കൽ കോവിലകത്ത് എത്തുന്നതിന് മുമ്പുള്ള തന്ത്ര പരമായ സ്ഥലം എന്ന നിലയിൽ കമ്പിൽ കേമ്പ് ചെയ്തിരുന്നു എന്ന അനുമാനിക്കുന്നു. അങ്ങനെയായിരിക്കാം ഈ സ്ഥലത്തിന് കമ്പിൽ എന്ന പേര് വന്നത്.

സ്വാതത്ര്യ സമര കാലത്ത് കമ്പിൽ ഒരു അവികസിത പ്രദേശമായിരുന്നു. റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടാരുന്നില്ല. പ്രധാന വ്യാപാര കേന്ദ്രമായിരുന്ന വളപട്ടണത്ത് നിന്നും തോണിയിലാണ് അവശ്യ സാധനങ്ങൾ കമ്പിൽ എത്തിച്ചത്. ആടുമാടുകളെ വളർത്തലും നെയ്ത്തുമായിരുന്നു കമ്പിൽ നിവാസികളുടെ പ്രധാന തോഴിൽ. സ്വാതത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ കമ്പിലും മറ്റു പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. പ്രമുഖരായ സ്വാതത്ര്യ സമര സേനാനികളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
തപാൽ ആഫീസ്
ഈ പ്രദേശം ആദ്യ കാലത്ത് വളപട്ടണം പോസ്റ്റ് ഓഫീസിന്റെ കീഴിലായിരുന്നു. 1958 ൽ കൊളച്ചേരി പഞ്ചയത്തിൽ കമ്പിൽ എന്നപ്രദേശത്ത് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ആരംഭിച്ചു.ഒരു വാടക കെട്ടിടത്തിന്റെ മുകളിലായിരുന്നു ആദ്യം പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്തിരുന്നത്. അന്ന് ഒരു പോസ്റ്റ് മാസ്റ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു ശേഷം കൂടുതൽ ആളുകൾ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയും തപ്പാലും മണിയോർഡറും വർദ്ധിച്ചപ്പോൾ ഒരു പോസ്റ്റ് മാസ്റ്റർ കൂടി വർദ്ധിച്ചു. പെയ്തന്നെ ഈ പോസ്റ്റ് ഓഫീസിൽ സബ്ബ് പോസ്റ്റ് ഓഫീസായി ഉയർത്തി. കൂടുതൽ ജീവനക്കാരെ നിയമിച്ചു. കമ്പിൽ ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിലുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അതിനു ശേഷം ഇപ്പോൾ പ്രവർത്തിക്കുന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി.