സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19-ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിന്

 
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരം ഏറ്റുവാങ്ങുന്നു

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം* വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാതലത്തിൽ തിരുവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ് ലഭിച്ചത്.

ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾവിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, ക്യാമ്പുകളിലെ പങ്കാളിത്തം സ്കൂളിന്റെ പൊതു പ്രവർത്തനങ്ങളിലുള്ള ഇടപെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിച്ചിട്ടുള്ളത് .

ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 25,000 രൂപയാണ് അവാർഡ് തുക

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുരസ്കാരവിതരണ ചടങ്ങിൽ എംഎൽഎ ശ്രീ വി. എസ്. ശിവകുമാർ, വി ദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ എ എസ്, കൈറ്റ് വൈസ് ചെയർമാൻ ശ്രീ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു

ഗവൺമെൻറ്, മോഡൽ സ്കൂൾ വെങ്ങാനൂരിന് സ്കൂൾ വിക്കി അവാർഡ്-2018


സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം

 
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പുരസ്കാരം വിതരണം ചെയ്യുന്നു

സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ നേടി. 29.09.2018 ശനിയാഴ്ചയായിരുന്നു അവാർഡ് പ്രഖ്യാപനം. ഒക്ടോബർ 4 വ്യാഴാഴ്ച മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ട്രോഫിക്കും പ്രശസ്തിപത്രത്തിനുമൊപ്പം 25,000 രൂപയുടെ ചെക്കും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രഥമാധ്യാപിക ശ്രീമതി ബികെ കലയ്ക്ക് കൈമാറി.

സംസ്ഥാനത്തെ ഒന്നുമുതൽ 12 വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കി ആരംഭിച്ച സ്കൂൾ വിക്കി പൂർണ്ണമായും അംഗങ്ങളുടെ പങ്കാളിത്തത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. എല്ലാ സ്കൂളിനെയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിലെ എല്ലാ നാട്ടു ചരിത്രത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും സ്ഥലനാമ ചരിത്രങ്ങളുടെയും പ്രാദേശിക വാക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിവരങ്ങളുടെ ഒരു കലവറയാണ് സ്കൂൾ വിക്കി. കൂടാതെ ഓരോ സ്കൂളിലെയും പ്രവർത്തനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഓരോ സ്കൂളും ആണ് ഇതിൽ വിവരം ഉൾക്കൊള്ളിക്കേണ്ടത് . ഏറ്റവും നന്നായി സ്കൂൾവിക്കിയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയ തിനുള്ള സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാന പുരസ്കാരം ലഭിച്ചതിനാൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകാരമായി കണക്കാക്കുന്നു എന്നും സ്കൂൾ ഐ ടി ക്ലബ് -ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രഥമാധ്യാപിക അറിയിച്ചു

പുരസ്കാരസ്വീകരണം


കൃതജ്ഞത

നമ്മുടെ സ്കൂളിന് സ്കൂൾ വിക്കി അവാർഡ് ലഭിച്ചതിൽ ഞങ്ങളേവരും സന്തോഷിക്കുന്നു. ഇതു തയ്യാറാക്കാൻ സഹായങ്ങൾ നൽകുന്ന ബാലരാമപുരം ഉപജില്ലാ മാസ്റ്റർ ട്രെയിനർ ജലജ ടീച്ചർ, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ ഐടി കോഡിനേറ്റർ ഷീലുകുമാർ സാർ,സ്കൂൾ വിക്കി ക്ലാസ്സെടുത്ത കാട്ടാക്കട ഉപജില്ലാ മാസ്റ്റർ ട്രെയിനർ സതീഷ് സാർ എന്നിവർക്ക് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂരിന്റെ നന്ദി രേഖപ്പെടുത്തുന്നു.


മികവിന്റെ വീഥിയിൽ വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്കൂൾ

വെങ്ങാനൂർ പഞ്ചായത്തിലെ ഏകസർക്കാർ ഹയർ സെക്കന്ററി സ്ക‌ൂളായ ഗവ.മോഡൽ എച്ച് എസ്എസ് വെങ്ങാനൂർ മികവിന്റെ വീഥിയിൽ. ഈ അദ്ധ്യായന വർഷാരംഭത്തിൽത്തന്നെ ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജമായ വിദ്യാലയത്തിൽ മൂന്നു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ തകൃതിയായി നടന്നുവരികയാണ്. 8 മുതൽ 12 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളും ലാപ്ടോപ്, പ്രൊജക്ടർ മറ്റ് അനുബന്ധ ഉപകരണങ്ങളും നൂതനരീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ എളുപ്പത്തിലും ക്രിയാത്മകവും രസകരവുമായ രീതിയിൽ വിദ്യർത്ഥികളിലേക്ക് എത്തിക്കാൻ ഹൈടെക് ക്ലാസ്സ് മുറികൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. മൂന്നു കോടി രൂപ മുതൽ മുടക്കി പുതിയ കെട്ടിട സമുച്ചയം വരുന്നതോടുകൂടി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് മോഡൽ എച്ച് എസ് എസിലെ അദ്ധ്യാപക-വിദ്യാർത്ഥിസമൂഹം.ഈ മികവുകളുടെയെല്ലാം പ്രതിഫലനം ഈ വർഷത്തെ അഡ്മിഷനിൽ കാണാൻ സാധിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപികയായ ശ്രീമതി. കല ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. ഈ വർഷം 420ഓളം കുട്ടികൾ പുതുതായി സ്കൂളിൽ പ്രവേശനം നേടിയിട്ടുണ്ട്. അടിസ്ഥാനസൗകര്യവികസനത്തോടൊപ്പം അച്ചടക്കത്തിലധിഷ്ഠിതമായ അധ്യാപനവും, ചിട്ടയായ പരിശീലനവും കൂടി ചേരുമ്പോൾ വെങ്ങാനൂർ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ദേശത്തുള്ള മറ്റ് വിദ്യാലയങ്ങൾക്ക് ഒരു വെല്ലുവിളിയാകുമെന്നിൽ തർക്കമില്ല. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് അറിവിന്റെ നിറസാന്നിധ്യമായി പ്രശോഭിക്കുന്ന ഈ മഹത് വിദ്യാലയം മാനംനുട്ടെ വളരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

കോവളം മണ്ഡലത്തിലെ മികച്ച സ്കൂൾ

ബഹു.കോവളംഎം.എൽ.എ.ശ്രീ.എം.വിൻസെന്റ്ഏർപ്പെടുത്തിയ 2017-18 വർഷത്തിലെ "മികവ് " പുരസ്ക്കാരം ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂരിന്.2018 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മോഡൽ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയമാണ് പുരസ്ക്കാരത്തിന് അർഹമായത്.2018 ജൂൺ 16ന് വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോവളം നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.കേരളമുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയിൽനിന്നും പ്രഥമാധ്യാപിക ശ്രീമതി.ബി.കെ.കല ഏറ്റുവാങ്ങി.


 
കോവളം മണ്ഡലത്തിലെ മികച്ച സ്കൂളിന് മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയിൽനിന്ന് എം എൽ എ അവാർഡ് പ്രഥമാധ്യാപിക സ്വീകരിക്കുന്നു
 
അവാർഡുമായി എച്ച് എം, പി ടി എ ക്കാർക്കൊപ്പം
 
അവാർഡ് സ്വീകരിക്കുന്ന ഹയർ സെക്കന്ററിയിലെ ഹരിഷ്മ

നേട്ടങ്ങൾ 2018-19

ഇവർ മോഡൽ എച്ച്എസ്എസിലെ അഭിമാനതാരങ്ങൾ

കായികം

രാജസ്ഥാനിൽ നടന്ന നാഷണൽ സബ് ജൂനിയർ ഡ്രോപ് റോ ബോൾ മത്സരത്തിൽ 10 Bയിലെ രജീഷ് ആർ എ മൂന്നാം സ്ഥാനം നേടി

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ മത്സരത്തിൽ 9Bയിലെ അഞ്ജിത രണ്ടാം സ്ഥാനം നേടി

സ്കൂൾ ശാസ്ത്രോത്സവം 2018

 
ജില്ലാതല ഐടി മേളയിൽ പങ്കെടുത്തവർ

ജില്ലാ തലം -തിരുവനന്തപുരം
ജില്ലാ തല സ്കൂൾ ശാസ്ത്രോത്സവത്തിൽ അഞ്ചിനങ്ങളിൽ മത്സരിച്ച് തിരുവനന്തപുരം ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി.

സംസ്ഥാന തലം
കണ്ണൂരിൽ നടന്ന സംസ്ഥാന ഐടി മേളയിൽ 10 Dയിലെ മൃദുല എംഎസ് ഐടി പ്രോജക്ടിൽ എ ഗ്രേഡ് നേടി

 
സംസ്ഥാനമേളയിൽ ഐടി പ്രോജക്ടിന്'എ" ഗ്രേഡ് നേടിയ മൃദുല എം എസ്
 
സംസ്ഥാന ഐടി മേള വിജയി മൃദുല എം എസ്

സ്കൂൾ കലോത്സവം 2018

ജില്ലാ തലം -തിരുവനന്തപുരം

 
സംസ്ഥാന സ്കൂൾ കലോത്സവ വിജയി നിഹാര ജെ കെ

2018 സ്കൂൾ കലോൽസവത്തിലും ഗവ.മോഡൽ എച്ച്എസ്എസ് വെങ്ങാനൂ൪ മികച്ച നേട്ടം കൈക്കലാക്കി.തിരുവന്തപുരം ജില്ലാമത്സരത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിന് 10 ബിയിലെ നിഹാര ജെ.കെ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലലിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും നേ‍‍ടി. .

സംസ്ഥാന തലം


ആലപ്പുഴ വച്ചുനടന്ന സംസ്ഥാന കലോൽസവത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ നിഹാര ജെ.കെ 'എ' ഗ്രേഡ്' കരസ്ഥമാക്കി.

മികച്ചസർക്കാർ ജീവനക്കാരൻ

ഭിന്നശേഷി വാരാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ മികച്ചസർക്കാർ ജീവനക്കാരനായി ബിജേഷ് കുമാർ കെ തെരഞ്ഞെടുക്കപ്പെട്ടു. കേരള ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി ടീച്ചർ അവാ‍ർ‍ഡ് ഡിസംബർ മാസം നാലാം തീയതി വിതരണം ചെയ്തു.

 
2018ലെ മികച്ച സർക്കാർ ജീവനക്കാരൻ ബിജേഷ്
 
..

2018 മാർച്ചിലെ 10 A+ വിജയികൾ

 
ആദർശ് എം എസ്.
 
ഹരീഷ് വി ജെ
 
ആദിത്യ എ സി
 
ആദിത്യ എ വി
 
ആര്യ എസ് രാജ്
 
ഗായത്രി സന്തോഷ്
 
കാവ്യ എച്ച് കെ
 
ടീന ശ്യാം.
 
വിൻസി വി എസ്

ശാസ്ത്ര മേള 2017-18

ബാലരാമപുരം സബ്‌ജില്ലാ ഐ ടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

 
ബാലരാമപുരം എ ഇ ഒ യിൽ നിന്ന് ട്രോഫി വാങ്ങുന്നു.