ജി.എച്ച്. എസ്. എസ്. കൊട്ടോടി/സ്കൂൾ ആകാശവാണി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കുട്ടികളുടെ ആകാശവാണിയിൽ ഉച്ചനേരത്ത് വിവിധപരിപാടികൾ നടത്താറുണ്ട്.സ്കൂൾ വാർത്തകൾ,പ്രാദേശിക വാർത്തകൾ,പൊതുവിജ്ഞാനം,കുട്ടികളുടെ കവിതകൾ എന്നിവ ആകാശവാണിയിലൂടെ അവതരിപ്പിക്കപ്പെടുന്നു.സംഗീതാഭിരുചിയുള്ള കുട്ടികൾക്ക് ഗാനങ്ങളവതരിപ്പിക്കാനും ആകാശവാണി വേദിയാകുന്നു. ഈ വർഷം 20.06.2018 ന് ആകാശവാണിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്.പത്രവാർത്തകൾ,ഇന്നത്തെ ചിന്താ വിഷയം,നാടൻപാട്ടുകൾ,ആസ്വാദനക്കുറിപ്പുകൾ,ദിനാചരണക്കുറിപ്പുകൾ എന്നിവ ആകാശവാണിയിൽ അവതരിപ്പിക്കുന്നു.ഉച്ചയ്ക്ക് 1.30മുതൽ 1.45 വരെയുള്ള സമയത്താണ്ആകാശവാണിയുടെ സമയം.