ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ആർട്‌സ് ക്ലബ്ബ്

പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ആർട്ട്സ് ക്ലബ് സംഘടിപ്പിച്ചിട്ടുണ്ട്സംഗീതം,ചിത്രരചന മറ്റ് സർഗാത്മക കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.കുട്ടികളുടെ തനതു കഴിവുകൾ വികസിപ്പിക്കുന്നതിനായി ക്ലാസ്സ്റൂമുകളിൽത്തന്നെ മോഡൽ നിർമ്മാണം , പേപ്പർ ക്രാഫ്റ്റ് എന്നിവയും നടത്തിവരുന്നു.കുട്ടികളുടെ സ്വതന്ത്രമായ രചനകൾ പ്രദർശിപ്പിക്കാൻ അവസരങ്ങൾ നല്കുന്നു.സ്കൂളിൽ കുട്ടികളെ സംഗീത ക്ലാസുകൾ പരിശീലിപ്പിച്ച് വരുന്നു. കേരളത്തിലെ കലകളെക്കുറിച്ച് മാത്രമല്ല ആഗോള തലത്തിലുള്ള കലാരൂപങ്ങളെക്കിറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസിലാക്കാൻ ഈ പഠനം സഹായിക്കുന്നു. 8-ാം ക്ലാസ്സിലെത്തുന്ന കുട്ടികൾക്ക് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ നന്നായി പറഞ്ഞു കൊടുത്തു പരിശൂലിപ്പിക്കുന്നു. വിവിധ കലകളെക്കുറിച്ചുള്ള അസൈൻമെന്റുകൾ, ചാർട്ട് വർക്കുകൾ, കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി കലാവാസനയെ വികസിപ്പിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു

ഗുരുവന്ദനം

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഗുരുവന്ദനം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.