ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ

കവിതകൾ
കവിതകൾ.

സ്നേഹസന്ദേശം .... (ആരതി പി ).

സ്നേഹവും നന്മയും വിനയവുമാർദ്രമായ്

നിന്റെ മനസ്സിൽ നിറഞ്ഞിടേണം.

ആരതി പി

പിച്ച വയ്പ്പിച്ചു നടത്തിയ താതനും

താരാട്ടുപാടിയുറക്കിയൊരമ്മയും ,

എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ

എന്നും അണയാതെയുണ്ടാകണം !

ബൗദ്ധിക ജീവിത ചിന്തകളാലെ

നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ-

ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ

എത്തേണ്ടിടത്തു നീ ചെന്നെത്തിടും !

കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും

മാനവരൊന്നാണെന്നോർത്തിടേണം

മറ്റുള്ള ജീവികൾക്കില്ല മതങ്ങളും ,

ജാതിയും നാമാലകറ്റരുത്!

ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം

മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!