ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ

ഹാർഡ്‌വെയർ പരിശീലനം

ക്ലാസ്സ്മുറികളിലും കമ്പ്യൂട്ടർ ലാബിലും ഉള്ള കംപ്യൂട്ടറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും കേടു വന്നാൽ പരിഹരിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് ബിരുദദാരിയും സ്കൂളിലെ മുൻ വിദ്യാർഥിയുമായ അരുൺ പ്രസാദ് ക്ലാസ്സ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ ക്ലാസ് എടുത്തു. ആദ്യമായി പോർട്ടുകളും കണ്ണക്ടറുകളും പരിചയപ്പെടുത്തി. കമ്പ്യൂട്ടർ മദർ ബോർഡിൽ ഉറപ്പിച്ചിട്ടുള്ള വിവിധ പോർട്ടുകളിലാണ് കമ്പ്യൂട്ടർ അനുബന്ധ ഘടകങ്ങൾ ഘടിപ്പിക്കുന്നതെന്നു കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .പ്രിൻറർ ,scanner കാമറ മുതലായവ ഘടിപ്പിക്കുന്ന യു എസ് ബി പോർട്ട് ,മോണിറ്റർ ,എൽ ഇ ഡി ,എൽ സി ഡി ,പ്രൊജക്ടർ എന്നിവ കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന വി ജി എ പോർട്ട് പുതിയതരം മോണിറ്ററുകൾ ,പ്രോജെക്ടറുകൾ എന്നിവ ഘടിപ്പിക്കുന്ന എച്. ഡി. എം. ഈ പോർട്ട് ,ഓഡിയോ പോർട്ട് ,ഇന്റർനെറ്റ് കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്ന എൻ ഐസി പോർട്ട് ,എന്നിവ അവർക്കു പരിചയപ്പെടുത്തി .അതിനുശേഷം ഇവ കണക്ട് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു . വിവിധ തരം കേബിളുകളെ ക്കുറിച്ചു കുട്ടികൾക്ക് മനസ്സ്സിലാക്കികൊടുത്തു .ഹാർഡ് ഡിസ്കിനെ മദർബോർഡുമായി ബന്ധിപ്പിക്കുന്ന സാറ്റ കേബിൾ ,മദർ ബോർഡിലേക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്നത്തിനു എസ് എം പി എസിൽ നിന്നും ഉപയോഗിക്കുന്ന വിവിധ നിറത്തിലുള്ള പവർ കേബിൾ എന്നിവ കുട്ടികളെ കാണിച്ചു കൊടുത്തു .കംപ്യൂട്ടറിന്റെ പ്രധാന പാർട്ടുകളായ മൈക്രാപ്രാസസർ,മദർബോർഡ്‌,റാം,കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌ക്കുകൾ ഇവയെക്കുറിച്ചു വിശദീകരിച്ചു കൊടുത്തു .കംപ്യൂട്ടർ സി.പി.യു അടങ്ങിയിരിക്കുന്ന അടിസ്ഥാന ചിപ്പാണ്‌ മൈക്രോപ്രൊസസ്സർ എന്നും ഒരു പി.സി.യുടെ കാര്യക്ഷമത അതിലെ പ്രാസസ്സറിന്റെ രൂപകല്‌പനയിലെ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും , ഇന്റെൽ, എ.എം.ഡി (Advanced Micro Devices), സൈറക്‌സ്‌ എന്നീ കമ്പനികൾ പ്രമുഖ മൈക്രാ പ്രാസസ്സർ നിർമാതാക്കളാണ്‌എന്നും കുട്ടികളെ മനസ്സിലാക്കി കൊടുത്തു. ഒരു പി.സി.യുടെ സുപ്രധാനമായ മറ്റൊരു ഘടകമാണ്‌ മദർബോർഡ്‌. മൈക്രാ പ്രാസസ്സർ, ബയോസ്‌ ചിപ്പ്‌, ചിപ്പ്‌ സെറ്റുകൾ, വിവിധ തരം ബസ്‌ സംവിധാനങ്ങൾ എന്നിവയെല്ലാം ഘടിപ്പിച്ചിരിക്കുന്നത്‌ മദർബോർഡിലാണ്‌. ഇന്റെൽ, ഗിഗാബൈറ്റ്‌, മെർക്കുറി എന്നീ കമ്പനികൾ പുറത്തിറക്കുന്ന മദർബോർഡുകൾക്കാണ്‌ കൂടുതൽ പ്രചാരം എന്ന് കുട്ടികളോട് പറഞ്ഞു കൊടുക്കുന്നു പ്രാഥമിക മെമ്മറി വിഭാഗത്തിൽപ്പെടുന്ന റാം. മദർബോർഡിലാണ്‌ ഘടിപ്പിക്കുന്നത്‌. അടുത്തതായി റാം കാണിച്ചു വിശദീകരിച്ചു കൊടുത്തു. ഒരു പി.സി.യുടെ പ്രവർത്തനവേഗത റാമിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്റ്റാറ്റിക്‌ റാം (SRAM), ഡൈനാമിക്‌ റാം (DRAM) തുടങ്ങി വിവിധ ഇനം റാമുകൾ ലഭ്യമാണ്‌. സിയോൺ, ഹൈനിക്‌സ്‌, ട്രാൻസെന്റ്‌ എന്നീ കമ്പനികൾ റാമുകൾ പുറത്തിറക്കുന്നുണ്ട്‌.അടുത്തതായി സി ഡി ഡ്വേഡ്‌ ഡ്രൈവുകൾ പരിചയപ്പെടുത്തി.സി.ഡി. (Compact Disc), ഡി.വി.ഡി. (Digital Versatile Disc) ബ്ലുറേ ഡിസ്‌ക്‌ മുതലായ സംഭരണ സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്‌എന്നും ഫ്‌ളാഷ്‌ ഡ്രവുകൾ, എക്‌സ്റ്റേണൽ ഹാർഡ്‌ ഡിസ്‌ക്കുകൾ എന്നിവയുടെ പ്രചാരത്തോടെ ഫ്‌ളോപ്പി ഡിസ്‌ക്കുകൾ അപ്രത്യക്ഷമായി എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .

ഇൻപുട്ട്‌/ഔട്ട്‌പുട്ട്‌ സംവിധാനങ്ങൾ

ഒരു പി.സി.യിലെ പ്രധാന ഇൻപുട്ട്‌ ഉപകരണങ്ങളാണ്‌ കീബോർഡ്‌, മൗസ്‌ എന്നിവഎന്നും പ്രധാനമായും രണ്ട്‌ തരത്തിലുള്ള കീബോർഡുകൾ (നോർമൽ കീബോർഡുകളും, മൾട്ടീമീഡിയ കീബോർഡുകളും) ഉണ്ടെന്നും കീബോർഡ്‌ രംഗത്ത്‌ ഏറ്റവും പുതിയതാണ്‌ വെർച്ച്വൽ കീബോർഡുകൾ എന്നും ഒരു പ്രതലത്തിൽ കീബോർഡിന്റെ "അയഥാർഥ' രൂപം പ്രാജക്‌ട്‌ ചെയ്യിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌. വിരലുകൾ ഈ കീബോർഡ്‌ രൂപത്തിലൂടെ ചലിപ്പിക്കുന്നതുവഴി ഇവ പ്രവർത്തിപ്പിക്കാനാകും എന്നും കുട്ടികളോട് പറഞ്ഞു കൊടുത്തു . മറ്റൊരു ഇൻപുട്ട്‌ സംവിധാനമാണ്‌ മൗസ്‌. സ്‌ക്രാൾ മൗസുകളും ഒപ്‌റ്റിക്‌ മൗസുകളും സാധാരണയായി ഉപയോഗിക്കുന്നു. ലോജിക്‌ ടെക്‌, മൈക്രാ സോഫ്‌റ്റ്‌ എന്നീ കമ്പനികളാണ്‌ മൗസ്‌ നിർമാണ മേഖലയിലെ പ്രമുഖ കമ്പനികൾ. ജോയിസ്റ്റിക്‌, ഇമേജ്‌ സ്‌കാനർ എന്നിവയും ഇൻപുട്ട്‌ ഉപകരണങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്‌. ഒരു പി.സി.യുടെ അവിഭാജ്യമായൊരു ഔട്ട്‌പുട്ട്‌ ഘടകമാണ്‌ മോണിറ്റർ. കാഥോഡ്‌ റേ ട്യൂബ്‌ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന സി.ആർ.റ്റി. മോണിറ്ററുകളും, എൽ.സി.ഡി. മോണിറ്റർ എന്നറിയപ്പെടുന്ന ക്രിസ്റ്റൽ ഡിസ്‌പ്ലേ മോണിറ്ററുകളും വിവിധ വലുപ്പങ്ങളിൽ ലഭ്യമാണ്‌. സാംസങ്‌, എൽ.ജി., വ്യൂസോണിക്‌ എന്നീ കമ്പനികൾ മോണിറ്ററുകൾ വിപണിയിലിറക്കുന്നുണ്ട്‌ എന്നും പറഞ്ഞു കൊടുത്തു .ക്ലാസിനു ശേഷം കുട്ടികൾ ഇവയെല്ലാം പരിശോധിക്കുകയും കണക്ട് ചെയ്തു നോക്കുകയും ചെയ്തു.കുട്ടികൾ വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും പാർട്ടുകൾ assemble ചെയ്തു പഠിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് കൂടി പറഞ്ഞു കൊടുക്കാൻ തങ്ങൾക്കു കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ യാണ് കുട്ടികൾ ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയത്

സൈബർ സുരക്ഷാ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും മൾട്ടീമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച് സൈബർ സുരക്ഷയെ ക്കുറിച്ചു ക്ലാസ് നൽകി .സോഷ്യൽ നെറ്റ‌്വർക്കിംഗ് സൈറ്റുകൾ സമൂഹത്തിലെ എല്ലാത്തരം ആളുകളും വിഹരിക്കുന്ന ഇടമാണ്എന്നും നല്ല മനുഷ്യരെപ്പോലെ തന്നെ മോഷ്ടാക്കൾ, ലൈംഗീകാതികൃമം കാട്ടുന്നവർ, ഗുണ്ടകൾ,സ്വഭാവ വൈകല്യം ഉള്ളവർ, കുറ്റവാളികൾ എല്ലാം തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും എന്നും ഫേസ്ബുക് ,വാട്ട്സ് ആപ്പ് ,ട്വിറ്റെർ മുതലായ നവസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണെന്നും മുൻകരുതൽ എന്തെക്കെ എടുക്കാമെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു. വളരെ അടുത്തറിയാവുന്നവരെ മാത്രം ഗ്രൂപ്പിൽ ഉൾപ്പെടുത്തുക,വ്യക്തിഗതവിവരങ്ങൾ, ഫോട്ടോ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ ഇവ പരസ്യപ്പെടുത്തരുത്,മറ്റുള്ളവരുടെ വികരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളോ ചിത്രങ്ങളോ കുറിപ്പുകളോ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ലൈക്കു ചെയ്യുകയോ അരുത്,കുടുംബാംഗങ്ങൾ, കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, വാഹനം, വീട് എന്നിവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്നും ഒരിക്കൽ പോസ്റ്റ് ചെയ്താൽ പിന്നീട് തിരിച്ചെടുക്കാൻ സാധ്യമല്ല എന്നും അവരെ ബോധവാന്മാരാക്കി വിനോദയാത്രകൾക്കു കുടുംബം ഒന്നിച്ച് യോത്രോ പോകുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്,സഞ്ചാരദൃശ്യങ്ങളൊന്നും തൽസമയം പോസ്റ്റ് ചെയ്യാതിരിക്കുക എന്നും ഏതൊക്കെ മോഷ്ടാക്കൾക്ക് നമ്മുടെ വീട്ടിൽ ആളില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്നവയാണെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി

സോഷ്യൽ മീഡിയ കൊണ്ടുള്ള പ്രയോജനങ്ങളും അവർ ചർച്ച ചെയ്തു ആർക്കും വാർത്തകൾ മുടിവെയ്ക്കുന്നതിനു കഴിയില്ല,അനീതകൾക്കെതിരെ ആർക്കും പ്രതികരിക്കാൻ കഴിയുന്നുആശയങ്ങൾ ചർച്ചചെയ്യാനും വാർത്തകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും പങ്കിടാനുമാകും,ബിസിനസ്സ് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള അവസരം നൽകുന്നു,തുറന്ന ആശയവിനിമയത്തിന് സൗകര്യമൊരുക്കൽ, മെച്ചപ്പെടുത്തിയ വിവരം കണ്ടെത്തൽ, വിതരണം എന്നിവയിലേയ്ക്ക് നയിക്കുന്നു എന്ന് കുട്ടികൾ അവരെ ബോധ്യപ്പെടുത്തി.

കുട്ടികൾ നെറ്റ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചു ക്ലാസ്സിൽ പറഞ്ഞു കൊടുത്തു ഓൺലൈൻ ഗെയിമിംഗ്, ചാറ്റിംഗ്തുടങ്ങിയപ്രവർത്തനങ്ങളിലൂടെ വെബ് ആക്സസ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട് എന്നും കുട്ടികൾ ജാഗ്രത പുലർത്തുക ,നിങ്ങളുടെ ചാറ്റ് റൂമിലോ ഫോറത്തിലോ നിങ്ങളുടെ ശ്രദ്ധയോ സൗഹൃദമോ അപരിചിതർ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുമായി ഈ കാര്യം പങ്കിടുക, ഓൺലൈനിൽ ഏതെങ്കിലും സംഭാഷണം നിങ്ങൾക്ക്അസുഖകരമായ തോന്നുന്ന നിമിഷം അത്തരം സംഭാഷണങ്ങൾക്ക് വിരാമമിടുക. അത്തരം അപരിചിതരുമായുള്ള സംഭാഷണം പിന്നീട് ഒരിക്കലുംനടത്താതിരിക്കുക,നിങ്ങളുടെ ടെലിഫോൺ നമ്പറോ വിലാസമോ ഒരിക്കലും അപരിചിതർക്ക് നൽകരുത്.കൂടാതെ വ്യക്തിപരമായി അറിയാത്ത ചാറ്റ് സുഹൃത്തുക്കളെ നേരിട്ട് കാണാനും ശ്രമിക്കരുത്പെൺകുട്ടികൾ വിവരങ്ങൾപങ്കുവയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും അവരുടെ സ്വകാര്യത ഓൺലൈനിൽ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.സ്ഥിരമായി നിങ്ങളുടെ ഓൺലൈൻ നാമം അല്ലെങ്കിൽ വിളിപ്പേര് ഉപയോഗിക്കുക, നിങ്ങളുടെ പൂർണ്ണമായ പേര് ഉപയോഗിക്കാതിരിക്കുകയും നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുക, ജങ്ക് ഇ-മെയിലുകൾ അല്ലെങ്കിൽ സ്പാംമെയിലുകൾ അയയ്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.നിങ്ങളുടെ സുഹൃത്തുക്കൾ, കമ്മ്യൂണിറ്റിഗ്രൂപ്പ്, അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്നിവ പോലുള്ള ഒരു തിരഞ്ഞെടുത്ത വ്യക്തിയെ മാത്രം നിങ്ങളുടെ വെബ്പേജ് കാണാൻ അനുവദിക്കുക.ശ്രദ്ധാപൂർവ്വം നിങ്ങളുടെ യൂസർ നാമം തിരഞ്ഞെടുക്കുക. ഒരിക്കലും നിങ്ങളുടെ പേര്, പ്രായം അല്ലെങ്കിൽ ജന്മനാട് നിങ്ങളുടെ പേരിൽ ഉപയോഗിക്കരുത്.നിങ്ങളുടെ ഫോട്ടോ പോസ്റ്റുചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ പ്രയാസമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽമാറ്റാൻ സാധ്യതയുണ്ടെന്നും, ഓൺലൈനിൽ നിങ്ങൾ വിവരങ്ങൾ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് തിരികെ എടുക്കാനാവില്ല എന്നും അവരെ ബോധ്യപ്പെടുത്തി . ഒരു വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കിയാലും, നേരത്തയുള്ള ആളുകളുടെ കമ്പ്യൂട്ടറുകളിലെ പതിപ്പുകൾ ഉണ്ടായിരിക്കുംഎന്നും ഇതൊക്കെ ശ്രദ്ധിച്ചാൽ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും നമുക്ക് സുരക്ഷിതരാകാം എന്ന് അവരെ ബോധ്യപ്പെടുത്തി

സൈബർ സുരക്ഷാ ക്ലാസ്
സൈബർ സുരക്ഷാ ക്ലാസ്
സൈബർ സുരക്ഷാ ക്ലാസ്
സൈബർ സുരക്ഷാ ക്ലാസ്
സൈബർ സുരക്ഷാ ക്ലാസ്
സൈബർ സുരക്ഷാ ക്ലാസ്
സൈബർ സുരക്ഷാ ക്ലാസ്

മൊബൈൽ ഫോൺ ഉപയോഗം ജാഗ്രതയോടെ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി മൊബൈൽ ഫോൺ എങ്ങനെ ശ്രദ്ധയോടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ക്ലാസ് എടുത്തു .മൊബൈൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ,മൊബൈൽ ഫോൺ റിങ്‌ടോണുകൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികൾ വിശദമായി പറഞ്ഞു കൊടുത്തു മൊബൈലിൽ സംസാരിക്കുമ്പോൾ മിതമായി ശബ്ദത്തിൽ സംസാരിക്കുക ,സ്വകാര്യങ്ങൾ പൊതുവായ സ്ഥാലത്തുനിന്നും സംസാരിക്കരുത് ,മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ അനുവാദത്തോടെ ഫോണിൽ സംസാരിക്കുക ,ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ ഫോൺ ഉപയോഗിക്കരുത് ,ഫോൺ നമ്പർ അപരിചിതർക്കു കൊടുക്കാതിരിക്കുക വിദ്യാർത്ഥിനികൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ റീ ചാർജ്ജ് ചെയ്യുമ്പോൾ കഴിവതും ഈസി റീ ചാർജ്ജ് ഒഴിവാക്കി ക്യാഷ് വൗച്ചർ ഉപയോഗിക്കുക,മിസ്ഡ് കാൾകളോട് പ്രതികരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ പ്രേസേന്റ്റേഷന്റെ സഹായത്താൽ കുട്ടികൾ വിശദമായി ക്ലാസ് എടുത്തു .മിസ്ഡ് callഇൽ കുരുക്കി ലക്ഷങ്ങൾ തട്ടിയ കഥയും ലോട്ടറി അടിച്ചു എന്ന പരസ്യത്തിൽ വിശ്വസിച്ചു കാശു പോയ കഥയും കുട്ടികൾ വിവരിച്ചു .നമ്മളറിയാതെ callertune കിട്ടിയാൽ പരാതിപ്പടാൻ പുതിയ നമ്പർ നിലവിൽവന്നതും(155223)ആവശ്യപ്പെടാത്ത സേവനം ഡിആക്ടിവെ യ്റ് ആയി 24 മണിക്കൂറിനകം അറിയിച്ചാൽ ടെലികോം കമ്പനി ആക്ടിവേഷൻ ഫീസ് തിരികെ നൽകുമെന്നും നാലു മണിക്കൂറിനകം റിങ്ടോൺ പിൻവലിക്കുമെന്നും കുട്ടികൾ പരിചയപ്പെടുത്തി .രാത്രിയിൽ സ്ത്രീ കളെ വിളിച്ചു ശല്യപ്പെടുത്തിയാൽ സൈബർ കേസിൽ ജാമ്യമില്ലാ വകുപ്പിൽ ജയിലാകുമെന്നും പ്രധാനപ്പെട്ട സൈബർ സെൽ നമ്പറുകളും ചൈൽഡ് ക്രൈം സ്റ്റിപ്പേർ നമ്പറുകളും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകി .മൊബൈൽ ഫോണുകളും ടവറുകളും മനുഷ്യന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു .മൊബൈൽ ഫോണിലൂടെ ഒരു മണിക്കൂർ സംസാരിച്ചാൽ ഒരു കാട മുട്ട ചേർത്ത് വച്ചാൽ പുഴുങ്ങാം എന്നും ഫോണിന്റെ നിരന്തരമായ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങളുടെ ജലാംശം കുറയുകയും ചെയ്യും .അതിനെ ഫലമായി ഉറക്കക്കുറവ് ,ഏകാഗ്രതക്കുറവ് ,ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകുമെന്നും കുട്ടികൾ വിശദീകരിച്ചു മ്പിലെ ഫോൺ ടവറുകൾക്കു ചുറ്റിനും താമസിക്കുന്നവർക്ക് മൂത്രം പിടിച്ചു നിർത്താനുള്ള കഴിവ് കുറയുന്നെന്നും ,ഉറക്കക്കുറവ് തലവേദന ഇവയൊക്കെ സംഭവിക്കാം എന്നും വിശദീകരിച്ചു കൊടുത്തു .മൊബൈൽ തലയിണക്കടിയിൽ വച്ചുറങ്ങുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അങ്ങനെ ചെയ്യരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .അതുകൊണ്ടു മൊബൈൽ പോൺ ഉപയോഗം പരമാവധി കുറക്കാൻ കുട്ടികൾ അവരോടു ആവശ്യപ്പെട്ടു. വളരെ പ്രയോജനകരമായ ക്ലാസ്സായിരുന്നു എന്ന് എല്ലാപേരും അഭിപ്രായപ്പെട്ടു

മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കു ..

ക്ലാസ് ലീഡർമാർക്കു ഹൈടെക് ക്ലാസ്സ്മുറികളെക്കുറിച്ചുള്ള പരിശീലനം

എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയതിനാൽ ഉപരണങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ടീച്ചർമാരെ സഹായിക്കാനും ക്ലാസ് ലീഡർമാർക്കു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനം നൽകി .ഹൈ ടെക് ക്ലാസ്സ്മുറികളിൽ സാധാരണ അനുഭവ പെടാറുള്ള പ്രധാന പ്രശ്നങ്ങളായ പ്രോജെക്ടറിന്റെ ഡിസ്പ്ലേ റസൊല്യൂഷൻ(ലാപ്ടോപ്പ് സ്‌ക്രീനിൽ കാണുന്നത് പ്രോജെക്ടറിൽ കാണാതിരിയ്ക്കുക ),ശബ്ദം കേൾക്കാതിരിക്കുക ,കീ ബോർഡ് ലേഔട്ട് മാറിക്കിടക്കുക ഇവയൊക്കെ യാണ് .ഇതൊക്കെ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ,പ്രോജെക്ടറിന്റെ ഡിസ്പ്ലേ റെസൊല്യൂഷൻ അനുസരിച്ചു സിസ്റ്റം റെസൊല്യൂഷൻ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും, ലാപ്ടോപ്പ് ഡിസ്പ്ലേ സ്‌ക്രീനിൽ കാണുന്നത് തന്നെ പ്രൊജെറ്ററിലും എങ്ങനെ mirror ഡിസ്‌പ്ലേയിൽ ടിക്ക് മാർക്ക് നൽകി കാണാം എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. സിസ്റ്റം settings തുറന്നു എങ്ങനെ കീബോർഡ് ലേഔട്ട് മാറ്റാം,സിസ്റ്റം സെറ്റിംഗ്സ് ജാലകത്തിൽ സൗണ്ട് എങ്ങനെ ക്രമീകരിക്കാം ,ശബ്ദം എങ്ങനെ ഒഴിവാക്കാം ,ഡെസ്ക്ടോപ്പ് തീം എങ്ങനെ മാറ്റാം എന്നൊക്കെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു അപ്ലിക്കേഷൻ ബാറിൽ മെനു ഉൾപ്പെടുത്തുന്നതെങ്ങനെ ,നെറ്റ്‌വർക്ക്,ലാംഗ്വേജ് ,സൗണ്ട് ,ടൈം എങ്ങനെ ഉൾപ്പെടുത്താം ,പാലിൽ ഫയർഫോക്സ് വെബ് ബ്രൌസർ ചേർക്കുന്നതെങ്ങനെ ,പാനൽ റെസ്റ്റ് ചെയ്യാൻ റെസ്റ്റ് ഡെസ്ക്ടോപ്പ് സംവിധാനആം ഉപയോഗിക്കുന്നതെങ്ങനെ എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കംപ്യൂട്ടറുമായി കണക്ട് ചെയ്ത ശേഷം പ്രൊജക്ടർ ഓഫ് ചെയ്യുന്ന രീതി ,പ്രൊജക്ടർ ഡിസ്പ്ലേ ഓഫ് ചെയ്ത ഉടൻ കമ്പ്യൂട്ടർ ഓഫ് ചെയ്യരുതെന്നും ഡിസ്പ്ലേ ഓഫ് ചെയ്താലും ലാംപ്പ് തണുക്കുന്നു വരെ പ്രോജെക്ടറിന്റെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും തണുത്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ഓഫ് ആകുമെന്നും അതിനു ശേഷമേ ഓഫ് ചെയ്യാവു എന്നും കുട്ടികളെ ബോധ്യപ്പെടുത്തി എല്ലാ ക്ലാസ്സുകളിലും സമഗ്ര ഉപയോഗിച്ച് ക്ലാസ് എടുക്കുന്നത് രേഖപ്പെടുത്താൻ വച്ചിരിക്കുന്ന ലോഗ് ബുക്കിൽ സമഗ്ര ഉപയോഗിച്ചുള്ള ക്ലാസ്സിനെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ക്ലാസ്സുകളിലെ ലാപ്ടോപ്പ് പ്രൊജക്ടർ പൊടിയും വൈറ്റ് ബോർഡ് എന്നിവ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടത് ലീഡർമാരുടെ ഉത്തരവാദിത്ത മാണെന്നും ,എന്തെങ്കിലും പ്രശ്നങ്ങൾ ക്ലാസ്സ്‌സിൽ അനുഭവപ്പെട്ടാൽ എസ് ഐ ടി സി യെ അറിയിക്കണമെന്നും കുട്ടികളെ ഓർമ്മിപ്പിച്ചു .

സ്കൂൾവിക്കി പരിശീലനം
ക്ലാസ് ലീഡർമാർക്കുള്ള പരിശീലനം
ക്ലാസ് ലീഡർമാർക്കുള്ള പരിശീലനം

സ്കൂൾവിക്കി പരിശീലനം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകർക്കും , ക്ലാസ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും സ്കൂൾ വിക്കി പരിശീലനം പ്രേസേന്റ്റേഷന്റെ സഹായത്താൽ നൽകി .നമ്മുടെ സ്കൂളിന്റെ തന്നെപജ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് കുട്ടികൾ ക്ലാസ് എടുത്തത്.വിദ്യാലയങ്ങളുടെ വിവരങ്ങളും പ്രവർത്തനങ്ങളും യഥാസമയം അതാതു സ്കൂളുകൾ തന്നെ വിക്കിയിൽ ഉൾപ്പെടുത്തണമെന്നും കൂടാതെ സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കു വക്കാമെന്നും ,സ്കൂളിന് സ്കൂൾ കോഡാണ് ഉപഭോക്‌തൃ നാമമെന്നും ,അംഗത്വം എടുക്കുന്നതിനു ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .സ്കൂൾ പേജ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താമെന്നും ആ പേജിൽ ആറു മാറ്റം വരുത്തിയാലും മെയിൽ ലഭിക്കുമെന്നും ,സ്കൂൾ വിക്കി പുതുക്കേണ്ടത് ലിറ്റിൽ കൈറ്റ്സ് ന്റെ ചുമതലയാണെന്നും ,സ്കൂൾ ഇൻഫോ ബോക്സിൽ വിവരങ്ങൾ ശെരിയാണെന്നു ഉറപ്പു വരുത്തണമെന്നും ,അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു . .ഏതെങ്കിലും കാരണവശാൽ പാസ്സ്‌വേർഡ് നഷ്ടപ്പെട്ടാൽ രഹസ്യ വാക്ക് പുനഃ ക്രമീകരിക്കുക എന്ന ഓപ്ഷൻ എടുക്കാം .സ്കൂൾ വിക്കി പ്രധാന താളിനിന്നും വിദ്യാലയങ്ങൾ വഴി നമ്മുടെ സ്കൂൾ പേജ് കാണാമെന്നും സ്കൂളിലെ മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികൾ അറിയിച്ചു .യൂസർ നാമവും പാസ്സ്‌വേർഡും കൊടുത്തു കയറി തിരുത്തുക എ ക്ലിക്ക് ചെയ്താണ് മാറ്റങ്ങൾ വരുത്തേണ്ടതെന്നും ,എങ്ങനെ ഉണ്ടെന്നു കാണുക എന്നതിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ കാണാമെന്നും ,പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്തു താൾ സേവ് ചെയ്യാമെന്നുംപറഞ്ഞു കൊടുത്തു .

പറവൂർക്കോണം സ്കൂളിലിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി ക്ലാസ്

പറവൂർക്കോണം സ്കൂളിൽ പ്രധമാധ്യാപികക്കൊപ്പം....
കൗതുകത്തോടെ .........
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ

ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ പറവൂർക്കോണം ഉ പി സ്കൂളിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റിയെ ക്കുറിച്ചും മൊബൈൽ ഫോൺ ഉപയോഗിക്കുംമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും ക്ലാസ്സ് എടുത്തു .ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്വർകിങ് സൈറ്റുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പരിചയമില്ലാത്ത ഓൺലൈൻ സുഹൃത്തുക്കളെ വിശ്വസിക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങൾ പരിചയമില്ലാത്തവരോട് ഷെയർ ചെയ്യരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .രക്ഷിതാക്കളുടെ മൊബൈൽ ഫോൺ എടുത്തു ഉപയോഗിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധയോടെ മാത്രമേ സോഷ്യൽ നെട് വർക്കിംഗ് സൈറ്റുകളിൽ കയറാവു എന്നും ചിത്രങ്ങൾ കഴിവതും പോസ്റ്റ് ചെയ്യരുതെന്നും ആരെങ്കിലും അവരെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ വിവരങ്ങൾ ഒളിച്ചുവക്കത്തെ അപ്പോൾ തന്നെ രക്ഷകർത്താക്കളെ അറിയിക്കണം എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പാസ്സ്‌വേർഡുകൾ ഒരിക്കലും ആർക്കും ഷെയർ ചെയ്യരുതെന്നും അവരെ പറഞ്ഞു മനസ്സിലാക്കി .അത് പോലെ ഒരു പാടുനേരം മൊബൈൽ ഗാമുകൾക്കായി സമയം ചിലവഴിക്കരുതെന്നും ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധിക്കണമെന്നും അപകടകരമായ ഗെയിമുകളൊന്നും കളിക്കരുതെന്നും കുട്ടികളോട് പറഞ്ഞു .ബ്ലൂ whale പോലുള്ള അപകടകാരികളായ ഗെയിമുകളിൽ കുട്ടികളാണ് കൂടുതൽ പെട്ട് പോകുന്നതെന്നും രക്ഷകർത്താക്കൾ കുട്ടികൾ ഏതൊക്കെ സൈറ്റിലേക്കാണ് പോകുന്നതെന്ന് ശ്രദ്ധിക്കണമെന്നും പറഞ്ഞു .മൊബൈൽ ഫോൺ തലയിണയുടെ അടിയിൽ വച്ച് ഉറങ്ങരുതെന്നും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഏതു രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തണമെന്നും പറഞ്ഞു .മുതിർന്നവരേക്കാൾ ഏറെ സമയം രക്ഷകർത്താക്കളുടെ മൊബൈൽ ഫോൺ കുട്ടികൾ ആണ് ഉപയോഗിക്കുന്നതെന്നും net ഉള്ള മൊബൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വഴിതെറ്റിക്കുന്ന സൈറ്റുകളിലേക്കൊന്നും പോകരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .അതുപോലെ ലോട്ടറി അടിച്ചു എന്ന രീതിയിൽ മെസ്സേജുകൾ വന്നാൽ തിരികെ പ്രതികരിക്കരുതെന്നും അത് തട്ടിപ്പാണെന്നും ,രക്ഷാകർത്താക്കൾക്കും കൂടി പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും കുട്ടികൾക്ക് ഉപദേശം നൽകി .എ ടി എം കാർഡുകൾ രക്ഷകർത്താക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ പാസ്സ്‌വേർഡുകൾ ആരോടും ഷെയർ ചെയ്യരുതെന്ന് പറയണമെന്നും പരിചയമില്ലാത്ത ആൾക്കാരെ ഉപയോഗിച്ച് എ ടി എം ഇത് നിന്നും പൈസ പിന്വലിക്കരുതെന്നും കുട്ടികളോട് പറഞ്ഞു .കുട്ടികളോടൊപ്പം ക്ലാസ് കേൾക്കാനായി പ്രഥമാധ്യാപികയായ അജിത ടീച്ചറും മറ്റു അധ്യാപകരും ഉണ്ടായിരുന്നു .അധ്യാപകരും കുട്ടികളും വളരെ പ്രയോജനപ്രദമായ രീതിയിൽ ക്ലാസ് എടുത്ത ലിറ്റിൽ കൈറ്റ്സ് കുട്ടികളെ അഭിനന്ദിച്ചു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ

scartch അധികം പ്രവർത്തനങ്ങൾ

scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ അധികം പ്രവർത്തനങ്ങളായി ഒരു ക്വിസ് ഗെയിം ,സ്റ്റോറി ഗെയിം തുടങ്ങിയവ സ്വന്തമായി തയ്യാറാക്കി പ്രവർത്തിപ്പിച്ചു .ക്വിസ് ഗെയിമിൽ ക്വിസ് മാസ്റ്റർ ആയി മങ്കി യെ കൊണ്ട് വരുകയും ചോദിക്കുന്ന ചോദ്യൾക്കു ഉത്തരം കൊടുക്കുമ്പോൾ അഭിന്ദിക്കുകയും ചെയ്യുന്ന തരത്തിൽ പ്രോഗ്രാം അവർ തയ്യാറാക്കി .സബ്ബ്ജല്ലാ തല ക്യാമ്പിൽ പ്രോഗ്രാമിങിൽ പങ്കെടുത്ത കുട്ടികളായ ആരതിയും സ്നേഹയുമാണ് ഏതു തയ്യാറാക്കാൻ മറ്റുള്ളവരെ സഹായിച്ചത് .വളരെ നന്നായി അവർ പ്രോഗ്രാം എഴുതി ഗെയിം പ്രവർത്തിപ്പിച്ചു.എല്ലാപേരും ഫോൾഡറിൽ സേവ് ചെയ്തു അടുത്ത പ്രവർത്തനം scratch ഉപയോഗിച്ച് വഴിചോദിക്കുന്ന പ്രോഗ്രാം തയ്യാറാക്കി .ഫോൾഡറിൽ സേവ് ചെയ്തു .

ഇലക്ടോണിക് ഗെയിം നിർമ്മാണം

ഇലക്ടോണിക് കിറ്റിലെ പൗർബ്രിക്ക് ,ഡിസ്റ്റൻസ് സെൻസർ ,ക്ലോക്ക് ,കൌണ്ടർ ബ്രിക്ക് ഇവ ഉപയോഗി ച്ചു ഒരു ഗെയിം നിർമ്മാണം കുട്ടികൾ പരിചയപ്പെട്ടു . പവർ ബ്രിക്കിൽ പവർ കൊടുത്ത ശേഷം ഡിസ്റ്റൻസ് സെൻസർ അതിൽ കണക്ട് ചെയ്യുന്നു തുടർന്ന് ക്ലോക്കും അവസാനം കൌണ്ടർ ബ്രിക്കും കണക്ട് ചെയ്ത . അതിനു ശേഷം പവർ ഓൺ ചെയ്യുന്നു .ഡിസ്റ്റൻസ് സെൻസറിനു മുകളിൽ കൈ വെക്കുമ്പോൾ തടസ്സത്തെ തിരിച്ചറിയുകയും ക്ലോക്ക് വർക്ക് ചെയ്യുന്നതിന് അനുസരിച്ചു കൗണ്ടറിൽ അക്കങ്ങൾ തെളിയുകയും ചെയ്യും . കുട്ടികൾ എല്ലാ പേരും ഈ പ്രവർത്തനംചെയ്തു പരിശീലിച്ചു .ഈ പ്രവർത്തനം വീഡിയോ ആക്കി സേവ് ചെയ്യുകയും ചെയ്തു

ഓട്ടോമാറ്റിക് ഗേറ്റ് നിർമ്മാണം

ഇലക്ടോണിക് കിട്ടിലെ ബ്രിക്കുകൾ ഉപയോഗിച്ച് ഓട്ടോമാറ്റിക് സിസ്റ്റത്തിൽ ഒരു ഗേറ്റ് തയ്യാറാക്കുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .ഇതിനു വേണ്ടി പവർ ബ്രിക്ക് ഡിസ്റ്റൻസ് സെൻസറുമായി കണക്ട് ചെയ്യുന്നു .അതിനു ശേഷം ലൈറ്റ് സെൻസറിലെ ഔട്ട്പുട്ട് ആൻഡ് ഗേറ്റിലെ പിന്നുമായി ബന്ധിപ്പിക്കകുന്നു .ഔട്ട്പുട്ടു കിട്ടാനായി മോട്ടോർ ബ്രിക്ക് പിന്നിൽ മോട്ടോർ ഘടിപ്പിക്കുന്നു .അതിനുശേഷം ഡിസ്റ്റൻസ് സെൻസർ ഏറ്റവും അവസാനം ഘടിപ്പിക്കുന്നു .പകൽ ആളുകൾ വന്നാൽ ഡോർ തുറക്കുകയും രാത്രി ആളുകൾ വന്നാൽ തുറക്കാൻ പാടില്ല എന്ന കണ്ടിഷൻ ആണ് വേണ്ടത് .ഈ രണ്ടു കണ്ടിഷൻ satisfy ചെയ്യുന്ന രീതിയിൽ ആൻഡ് ഗേറ്റ് വച്ചാണ് circut ഇൽഉൾപ്പെടുത്തിയിട്ടുള്ളത് .ഇതിനുശേഷം circuit ലെ പവർ ഓൺ ചെയ്തു ലൈറ്റ് സെൻസറിൽ ലൈറ്റ് പതിയുകയും സന്ദർശകർ വരുമ്പോൾ ഡോർ തുറക്കും .ഇരുട്ടാകുമ്പോൾ ലൈറ്റ് സെൻസർ ഇൽ ലൈറ്റ് പതിയില്ല ഡോർ തുറക്കുകയുമില്ല .കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമായിരുന്നു ഇതു.

അലാറം നിർമ്മാണം

ഇലക്ടോണിക്‌ ബ്രിക്കുകൾ ഉപയോഗിച്ച് ഒരു മുറിയിലെ നടുവിലെ രത്ന പേടകത്തിന് നൽകാവുന്ന സെക്യൂരിറ്റി സംവിധാനം ആണ് അടുത്തതായി ചെയ്തത് .ഇതിനായി മോഷ്ടാവ് തറയിൽലോടെ നടന്നു വന്നാൽ സ്പർശനം തിരിച്ചറിഞ്ഞു അലാറം മുഴങ്ങണം ,അല്ലെങ്കിൽ തറയിൽ സ്പർശിക്കാതെ കയർ വഴി സിലിങ് വഴി ഇറങ്ങിയാലും അലാറം മുഴങ്ങണം.ബർഗിലർ അലാറം നിർമ്മിക്കുന്നതിനായി ആദ്യം പവർ ബ്രിക്ക് പിന്നെ പുഷ് ബട്ടൺ കൊടുക്കുന്നു (തറയിലൂടെ നീങ്ങുമ്പോൾ തിരിച്ചറിയുന്നതിനു ),ശേഷം ഒരു ഓർ ലോജിക് ഗേറ്റ് ഘടിപ്പിക്കുന്നു .അടുത്തതായി ഡിസ്റ്റൻസ് സെൻസർ (സിലിങിലോടെ ആളു വന്നാൽ തിരിച്ചറിയാൻ )ഒറിന്റെ ഒരു എൻഡിൽ ഘടിപ്പിക്കും .ശേഷം ouput ഭാഗത്തു buzer കണക്ട് ചെയ്തു പവർ ഓൺ ചെയ്യുന്നു .ശേഷം ഡിസ്റ്റൻസ് സെൻസറിന്റെ സെൻസിറ്റിവിറ്റി അഡ്ജസ്റ്റ് ചെയ്യുന്നു.കണ്ടിഷൻ satisfy ചെയ്യുന്നുണ്ടൊന്നു നോക്കുന്നു .പുഷ് ബട്ടൺ അമരുമ്പോൾ bazzerഅടിക്കുന്നതായും ഏതെങ്കിലും ഒബ്ജക്റ്റ് വരുമ്പോഴും bazzer അടിക്കുന്നതായി കാണാൻ കഴിഞ്ഞു .കുട്ടികൾ പ്രവർത്തനം ചെയ്തു പരിശീലിചു .