പരിസ്ഥിതിദിനാഘോഷം

 ജൂൺ 5 പരിസ്ഥിതി പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി കുടി.    പരിസ്ഥിതി     ദിനത്തിൻറെ പ്രാധാന്യം വിശദീകരിച്ചു .കൗൺസിലർ ശ്രീമതി സുജയുടെ   സാന്നിധ്യത്തിലായിരുന്നു പരിസ്ഥിതിദിനാഘോഷം . കർഷകശ്രീ  ശ്രീ  ശങ്കരൻ നായരെ ഈ ചടങ്ങിൽ ആദരിച്ചു. പച്ചക്കറികളുടെ  നടീൽ,മിക്സിങ്ങ് എന്നിവയെക്കുറിച്ച്  അദ്ദേഹം വിശദീകരിച്ചു . 

സ്കൂൾ പച്ചക്കറിത്തോട്ടം

    കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്     സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ   രൂപകൽപനയുടെ മുന്നൊരുക്കമായി   മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന  20 ഗ്രോബാഗുകളിൽ  പച്ചമുളക് ,വഴുതന  ,വെണ്ട, തക്കാളി,  ചീര  തുടങ്ങിയ  പച്ചക്കറി തൈകൾ നട്ടു പിടിപ്പിക്കുക ഉണ്ടായി.  പ്രിൻസിപ്പിൾ ശ്രീമതി  പ്രിയ എസ് രാജ്  ,സീനിയർ assistant   അജിത,SMC,PTA,MPTA  അംഗങ്ങളും കാർഷിക ക്ലബ്ബ് അംഗങ്ങളും  ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി . പച്ചക്കറിത്തൈകൾ  നട്ടുപിടിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് , മാവ് , പ്ലാവ്  തുടങ്ങിയവയുടെ തൈകൾ വിതരണം ചെയ്തു.
          സ്കൂൾ  ഔഷധത്തോട്ടത്തിന്റെ   നിർമ്മാണവും നടന്നു.ഗ്രോബാഗുകളിലായി  കറ്റാർവാഴ, മഞ്ഞൾ , ആടലോടകം, കച്ചോലം, തിപ്പലി,ഞവര,നെല്ലി  തുടങ്ങിയ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.
 
ഹരിതദിനാചരണങ്ങൾ