രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ലിറ്റിൽകൈറ്റ്സ്
2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.
ശ്രീ. കൈറ്റ് മാസ്റ്ററായും ശ്രീമതി. കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
01-02-2019 | Mps |
ക്ലബിലെ അംഗങ്ങൾ
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ്
- ലിറ്റിൽകൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർ
- ശ്രീ. പവിത്രൻ.കെ-കൈറ്റ് മാസ്റ്റർ, ശ്രീമതി ഷീജ.വി.പി-കൈറ്റ് മിസ്ട്രസ്
അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി പരിശീലനം നൽകുന്നു.ലിററിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളാവുന്നതിലൂടെ വിവിധങ്ങളായ പരിശീലനാനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള അവസരങ്ങളാണ് ഓരോ വിദ്യാർത്ഥികൾക്കുംകൈവന്നിരിക്കുന്നത്
ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ ആദ്യയോഗം 2018 ജൂണിൽ സ്കൂൾ തുറന്ന് ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് എഡുസാറ്റ് ഹാളിൽ ചേർന്നു.ലീഡറേയും ഡപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തു.ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 11/8/2018 ശനിയാഴ്ച രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിൽ വെച്ച് നടന്നു വീഡിയോ എഡിറ്റിങ്ങ്,ഓഡിയോ റിക്കർഡിംഗ് ,വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിലായിരുന്നു പരിശീലനം .സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ മനോജ് കുമാർ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീജ.വി.പി, കൈറ്റ് മാസ്റ്റർ ശ്രീ.പവിത്രൻ.കെ. എന്നിവർ ക്ലാസ്സുകൾ നയിച്ചു.
- കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ
1. Desktop computer – സാധാരണ ഉപയോഗത്തിനുള്ള കമ്പ്യൂട്ടർ.
2. Laptop computer - സിസ്റ്റം യൂണിറ്റ്, കീബോർഡ്, മൗസിനു പകരമുള്ള ടച്ച്പാഡ് എന്നി ഒന്നിച്ച് പോർട്ടബിളായി കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടർ (മടിയിൽ വെക്കാവുന്ന കമ്പ്യൂട്ടർ).
3. Net book Computer - പോർട്ടബിളായി കൊണ്ടു നടക്കാവുന്ന ചെറിയ ലാപ്ടോപ്പ്, ഇവയിൽ CD/DVD ഡ്രൈവുകൾ ഉണ്ടാകില്ല.
4. Tablet - മൊബൈൽ ഫോണിന്റെ വലിയ സ്ക്രീനുള്ള രൂപം
5. System Unit – ഡസ്ക് ടോപ്പ് കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. മദർബോഡ്, മറ്റ് അനുബന്ധ ഭാഗങ്ങളും ചേർന്നതാണ് സിസ്റ്റം യൂണിറ്റ്.
6. CRT Monitor – പഴയകാല മോണിറ്റർ
7. LCD Monitor – പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള മോണിറ്റർ.
8. Touch Screen - മൗസിനും കീബോർഡിനും പകരം സ്ക്രീനിൽ ടച്ച് ചെയ്ത് വിവരങ്ങൾ ഇൻപുട്ട ചെയ്യാൻ സൗകര്യമുള്ള മോണിറ്റർ.
9. Keyboard - കമ്പ്യൂട്ടറിന് ടൈപ്പു ചെയ്ത് വിവരങ്ങൾ ഇൻപുട്ട് ചെയ്യുന്നതിനുള്ള ഉപകരണം.
10. Wireless Keyboard- കമ്പ്യൂട്ടറുമായി നേരിട്ട് ബന്ധിപ്പിക്കാതെ വയർലെസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിപ്പിക്കുന്ന കീബോർഡ്.
11. Mouse – ഗ്രിഫിക്കൽ യൂസർ ഇന്റർഫേസിൽ കമപ്യൂച്ചർ പ്രവർത്തിപ്പിക്കാൻ ഒഴിച്ചുകൂടാനാകാത്ത പോയിന്റിങ് ഉപകരണം.
12. Wireless Mouse – കമ്പ്യൂട്ടറുമായി നേരിട്ട് ബന്ധിപ്പിക്കാതെ വയർലെസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിപ്പിക്കുന്ന മൗസ്.
13. Touch pad – മൗസിനു പകരം ലാപ്ടോപ്പിൽ ഉപയോഗിക്കുന്നു.
14. Trackball – ട്രാക്ക്ബോൾ മൗസ് പോലെതന്നെ ഉപയോഗിക്കാവുന്ന ഉപകരണമാണ്. എന്നാൽ മൗസ് ചലിപ്പിക്കുന്നതിനു പകരം ട്രാക്ക്ബോളിലെ ബോൾ ചലിപ്പിച്ചാൽ മതി. അതുകൊണ്ട് ഇത് മേശപ്പുറത്ത് ചലിപ്പിക്കാതെ തന്നെ ഉപയോഗിക്കാം
15. Ink jet Printer - സോഫ്റ്റ്‌വെയർ സഹായത്തോടെ പേപ്പറിലേക്ക് മഷി തെറിപ്പിച്ച് പ്രിന്റു ചെയ്യുന്ന പ്രിന്റർ
16. Laser Printer – ലേസർ രശ്മികളുടെ സഹായത്തോടെ പൗഡർ ഫരയോഗിച്ച് പ്രിന്റു ചെയ്യുന്ന പ്രിന്റർ
17. Multifunction Printer – ഇത് പ്രിന്റ്, സ്കാൻ, കോപ്പി എന്നിവ ചെയ്യാവുന്ന ലേസർ പ്രിന്ററാണ്
18. Print Scan Copier - ഇത് പ്രിന്റ്, സ്കാൻ, കോപ്പി എന്നിവ ചെയ്യാവുന്ന ഇങ്ക്ജെറ്റ് പ്രിന്ററാണ്
19. Scanner – പേപ്പറിൽ അച്ചടിച്ചിട്ടുള്ള വിവരങ്ങൾ ഡിജിറ്റലാക്കുന്നതിനുള്ള ഉപകരണം.
20. Hard Disc - വിവരശേഖരണ ഉപകരണം
21. Pen Drive – ചിപ്പുകൾ ഫരയോഗിക്കുന്ന ചെറിയ വിവരശേഖരണ ഉപകരണം
22. OTG Pendrive – സാധാരണ USB സ്ലോട്ടിലും മൊബൈൽ ഫോണിലെ മൈക്രോ USB സ്ലോട്ടിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള പെൻഡ്രൈവ്.
23. Motherboard - കമ്പ്യുട്ടറിലെ എല്ലാ ഘടകങ്ങളും, എല്ലാ അനുബന്ധ ഉപകരണങ്ങളും ഘടിപ്പിക്കുന്ന ഇവക്ട്രോണിക് ബോർഡ്
24. RAM - താത്കാലിക വിവരശേഖരണ ഉപാധി
25. SMPS – കമ്പ്യൂട്ടറിലെ ഓരോ ഘടകങ്ങൾക്കും ആവശ്യമായ വ്യത്യസ്ത അളവിലുള്ള വൈദ്യുതി നൽകുന്ന ഉപകരണം
26. Web Cam - കമ്പ്യുട്ടറുമായി നേരിട്ട് കണക്ട് ചെയ്ത് ഉപയോഗിക്കുന്ന ക്യാമറ.
27. Video Camera (Camcorder) – വീഡിയോ ചിത്രങ്ങൾ എടുക്കുന്നതിനുള്ള ക്യാമറ
28. Googleglass – ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിയറബിൾ ഉപകരണം
29. iGlass – ആപ്പിളിന്റെ വിയറബിൾ ഉപകരണം
30. vr Box – മൊബൈലുമായും മറ്റും കണക്ട് ചെയ്ത് കണ്ണട പോലെ ഉപയോഗിച്ചാൽ വിർച്വൽ റിയാലിറ്റി അനുഭവം പ്രദാനം ചെയ്യുന്ന ഉപകരണം
31. Smart watch – സ്മാർട്ട ഫോണുമായി നേരിട്ട് കണക്ട് ചെയ്യാവുന്നതും വാച്ചു പോലെ ഉപയോഗിക്കാവുന്നതുമായ ആൻഡ്രോയ്ഡ് വിയറബിൾ
.
32. Smart band – വാച്ചുപോലെ ഉപയോഗിക്കാവുന്നത്, അതോടൊപ്പം ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, നടക്കുന്ന സ്റ്റെപ്പുകളുടെ എണ്ണം തുടങ്ങി ധാരാളം വിവരങ്ങൾ നൽകുന്നു.
33. Raspberry Pi - കൈയിൽ ഒതുക്കി വെക്കാവുന്ന ചെറിയ കമ്പ്യൂട്ടർ
34. Drone – വിമാനം പോലെ പറക്കുന്നതും പുറമേ നിന്ന് നിയന്ത്രിക്കീവുന്നതുമായ ചെറിയ റോബോട്ടിക് ഉപകരണം.
35. 3D Printer – 3D മോഡലുകൾ പ്രിന്റു ചെയ്യാവുന്ന ഉപകരണം.
36. Speaker – ഔട്ട്പുട്ട് ശബ്ദം കേൾപ്പിക്കുന്നതിനുള്ള ഉപകരണം.
37. Headset – സ്പീക്കറിനു പകരം ചെവിയിൽ ഉറപ്പിച്ച് ശബ്ദം കേൾക്കുന്നതിനുള്ള ഉപകരണം
38. UPS – ഡസ്ക്ടോപ്പ് കമ്പ്യൂട്ടറിന് തുടർച്ചയായി തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ഉപകരണം.
39. LCD Projector – കമ്പ്യൂട്ടറിന്റേയും മറ്റു ഡിസ്പ്ലെ വലിയ സ്ക്രീനിൽ കാണിക്കുന്നതിനുള്ള ഉപകരണം
40. Screen - പ്രൊജക്ടറിന്റെ ഡിസ്പ്ലെ കാണുന്നതിന് ഉപയോഗിക്കുന്ന സ്ക്രീൻ.
41. Painted Screen – പ്രൊജക്ടറിന്റെ ഡിസ്പ്ലെ കാണുന്നതിന് ഭിത്തിയിൽ പെയ്‌ന്റു ചെയ്തു തയാറാക്കിയ സംവിധാനം.
42. VGA cable - മോണിറ്ററിലും പ്രോജക്ടറിലും വിജിഎ ഡിസ്പ്ലെ ലഭ്യമാക്കുന്നതിനുള്ള കേബിൾ
43. HDMI cable – മോണിറ്ററിലും പ്രോജക്ടറിലും ഹൈ ഡെഫനിഷൻ ഡിസ്പ്ലെ ലഭ്യമാക്കുന്നതിനുള്ള കേബിൾ
44. Bar code Reader – ബാർകോഡുകൾ വായിച്ച് വിവരങ്ങൾ ഡീകോഡുചെയ്യുന്നതിനുള്ള ഉപകരണം. പ്രധാനമായും ഉല്പന്നങ്ങളുടെ വില റീഡുചെയ്യാനാണ് ഉപയോഗിക്കുന്നത്
45. Joy Stick – കമ്പ്യൂട്ടർ ഗൈയിമുകൾ പ്രവർത്തിപ്പിക്കാനുള്ള ഉപകരണം.