വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ഐ.ടി. ക്ലബ്ബ്

12:11, 28 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aiswarya LK (സംവാദം | സംഭാവനകൾ) (→‎മലയാളം വിക്കിപീഡിയ പഠന ശിബിരം ക്യാമ്പ് റിപ്പോർട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം വിക്കിപീഡിയ പഠന ശിബിരം ക്യാമ്പ് റിപ്പോർട്ട്

IT പഠനമികവിനായി 10-11-2018 ഗവ:മോഡൽ ഹൈസ്കൂൾ ഫോർ ബോയ്സിൽ നടത്തിയ നടത്തിയ " മലയാളം വിക്കിപീഡിയ എന്ന പഠന ശിബിരം" ക്യാമ്പിൽ v.h.g.h.s.s ലെ കുട്ടികളായ ഞങ്ങളും പങ്കെടുത്തു. കൊല്ലം ജില്ലയിലെ 24സ്കൂളുകളിൽ നിന്നും ആകെ 48കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. 9.30ഓടെ ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിന്റെ സംഘാടകരായി പ്രവർത്തിച്ചത് എെടി എംടി ശ്രീ കണ്ണൻ സാറും സഹപ്രവർത്തകരായി ശ്രീ വിശ്വൻ സാറും ശ്രീ രജ്ഞിത്ത് സാറുമായിരുന്നു. കണ്ണൻ സാറിന്റെ സ്വാഗതപ്രസംഗത്തോടെയാണ് IT പഠന ക്യാമ്പിന് ആരംഭം കുറിച്ചത്. തുടർന്ന് വിശ്വം സർ ലിറ്റിൽ കൈറ്റസിന്റെ ദൗത്യത്തെക്കുറിച്ച് ബോധവൽക്കരിച്ചു. വിക്കിപീഡിയയിൽ വൃത്തങളുടെ എണ്ണം 6000എത്തിക്കുകയെന്നതാഇരുന്നു ഞങ്ങളുടെ ദൗത്യം. മാതൃകയായി വൃത്തമജ്ഞരി പരിചയപ്പെടുത്തി. വിക്കിപീഡിയയിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുവാനും മാറ്റങ്ങൾവരുത്തുമാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. 2 കുട്ടികൾക്ക് 1 ലാപ്ടോപ്പേ അനുവദിച്ചുണ്ടായിരുന്നുള്ളൂ. പ്രവർത്തനത്തിനായി ഞങ്ങൾക്ക് തലേദിവസം തന്നെ വൃത്തത്തിന്റെ ലക്ഷണം ടൈപ്പ് ചെയ്യാൻ തന്നിരുന്നു. അത് ‍ഞങ്ങൾ ടൈപ്പ് ചെയ്ത് ഫോൾഡറിൽ സേവ് ചെയ്ത് ക്യാമ്പിൻ കൊണ്ടുപോയത്. ക്യാമ്പിൽ ‍ഞങ്ങൾക്ക് കിട്ടിയ സ്ലിപ്പിൽ ഞങ്ങൾ ടൈപ്പ് ചെയ്യേണ്ട വൃത്തലക്ഷണത്തിന്റെ തലക്കെട്ട് കൊടുത്തിരുന്നു. വൃത്തം ടൈപ്പ് ചെയ്ത് തുടങ്ങുവാനായിട്ടുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട അധ്യാപകർ ഞങ്ങൾക്ക് നൽകിക്കൊണ്ടിരുന്നു. അവർ നിർദേശിച്ചതുപോലെ ഞങ്ങൾ ടൈപ്പ് ചെയ്തു. വൃത്തങങൾ ടൈപ്പ് ചെയ്ത് 6000എത്തിക്കുക എന്നതായിരുന്നു. പിന്നീട് ചെയ്യേണ്ടിയിരുന്നത്. ഒടുവിൽ വിക്കിയിൽ മലയാളസാഹിത്യത്തിലെ വൃത്തങളുടെ എണ്ണം 6000 എന്ന ശ്രമകരമായ ലക്ഷ്യം വിജയകരമായി ഞങ്ങൽ പൂർത്തീകരിച്ചു. കൃത്യം 1.30ന് ക്യാമ്പ് അവസാനിച്ചു. നന്ദി പ്രസംഗം നിർവ്വഹിച്ചത് സായ് രാം ആയിരുന്നു. ക്യാമ്പ് അവസാനിക്കുന്നതിന് മുമ്പായി ലക്ഷ്യം പൂർത്തികരിച്ചതിന്റെ സന്തോഷത്താൽ മധുരം പങ്കുവച്ച് ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. ഇത്തരം ഒരു ക്യാമ്പിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ അഭിമാനവും അഹ്ലാദവും ഓരോ ക്യാമ്പ് അംഗങ്ങളുടെ മുഖങ്ങളിലും പ്രകടമായിരുന്നു.

കൊല്ലം ഉപജില്ല എെടി മേള 2018

ക്രമ നമ്പർ ഇനം പേര് സ്ഥാനം
1 മലയാളം ടൈപ്പിംങ്ങ്

HS വിഭാഗം

ഐശ്വര്യ രണ്ടാം സ്ഥാനം
2 ഡിജിറ്റൽ പെയിന്റിംഗ്

HSവിഭാഗം

ശ്രേയ. കെ .എസ്‌ രണ്ടാം സ്ഥാനം