കണ്ണാടി.എച്ച്.എസ്സ്.എസ്/ സ്റ്റുഡൻറ് പോലീസ് കേഡറ്റ്/ആമുഖം

23:25, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) ('പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന ഒരു പുതിയ പദ്ധതി നടപ്പിലാക്കി

ലക്ഷ്യങ്ങൾ

1.നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയുന്ന ഒരു സമൂഹത്തെ സൃഷിടിക്കുക

2.വിദ്യാർത്ഥികളിൽ പൗര ബോധം സമത്വ ബോധം മതേതര വീക്ഷണം അനേഷണത്വര നിരീക്ഷണപാടവം നേതൃത്വ ശേഷി സാഹസിക മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുക


3.വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവിസ്നേഹവും വളർത്തുക

4.സാമൂഹ്യ തിന്മകളായ തീവ്രവാദം ,വിഘടനവാദം ,വർഗീയത ,ജാതീയത ,ലഹരിഭ്രമം തുടങ്ങിയവയ്‌ക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കുവാനും വിദ്യാർത്ഥികളെ സജ്ജരാകുക

5. ആഭ്യന്തര സുരക്ഷാ ,കുറ്റകൃത്യ നിവാരണം ക്രമസമാധാനപാലനം ഗതാഗത നിയന്ത്രണം സാമൂഹ്യ സേവനം തുടങ്ങിയ പ്രവർത്തനങ്ങളിൽ പോലീസ് സേനയോടൊപ്പം പ്രവർത്തിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുക

6.സ്ടുടെന്റ്റ് പോലീസ് കേഡറ്റിനെ ഒരു സ്വതന്ത്ര സാമൂഹ്യ സേവന വിഭാഗമായി വളർത്തുക

7.വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം,പരിസ്ഥിതി സംരക്ഷണം ,പ്രകൃതിദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കുവാനുള്ള സന്നദ്ധത എന്നിവ വളർത്തുക

8.സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കുവാനും ഉള്ള സന്നദ്ധത വളർത്തുക സ്വഭാവ ശുദ്ധിയിലും പെരുമാറ്റശീലത്തിലും മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിലും ഒരു മാതൃക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക

9.സമൂഹത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഒരു യുവ സമൂഹത്തെ സൃഷ്ടിക്കുക