ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പൂർവ്വവിദ്യാർത്ഥിസംഘടന

15:12, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനങ്ങൾ)

കോയിക്കൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന
ഒരു നൂറ്റാണ്ട് പഴക്കമുള്ള കോയിക്കൽ സ്കൂളിന്റെ ശിഷ്യ സമ്പത്ത് വളരെ വിപുലമാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗല്ഭരും പ്രശസ്തരുമായ ഒട്ടനവധി ആളുകൾ ഈ വിദ്യാലയമുത്തശ്ശിയുടെ മടിത്തട്ടിൽ ഓടിക്കളിച്ചവരാണ്. അവരുടെ സഹായവും സഹകരണവും ഈ സ്കൂളിന്റെ വളർച്ചയെ ഏറെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അത്തരത്തിലുള്ള ധാരാളം സുമനസ്സുകൾ കോയിക്കൽ സ്കൂളിന്റെ വളർച്ചയെ സഹായിക്കുന്നുണ്ട്.
അക്കൂട്ടത്തിൽ പ്രഥമഗണനീയനാണ് തങ്ങൾ കുഞ്ഞ് മുസ്ല്യാർ. കൊല്ലത്തിന്റെ സാമൂഹിക സാംസ്കാരിക മേഖളകളെ നവീകരിക്കുന്നതിൽ ഏറെ പങ്കു വഹിച്ച ആ മാന്യ ദേഹം കോയിക്കൽ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്. അദ്ദേഹതത്ിന്റെ മക്കൾ പലരും പഠിച്ചത് ഈ വിദ്യാലയത്തിലാണ്. അതിന്റെ ഗുരുദക്ഷിണ എന്ന പോലെ രണ്ടു കെട്ടിടങ്ങളാണ് ഇന്നും കോയിക്കൽ സ്കൂളിൽ തലയുയർത്തി നില്ക്കുന്നത്. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, തുടങ്ങിയവരും ഇവിടെ അക്ഷരം കുറിച്ചവരാണ്.
സ്കൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളിലും പൂർവ്വ വിദ്യാർത്ഥി സംഘടന ക്രിയാത്മകമായിത്തന്നെ പങ്കെടുക്കുന്നുണ്ട്.