വർഗ്ഗം:പ്രാദേശിക പത്രം
ഇ പത്രം
പ്രവേശനോത്സവം
ജൂൺ 1
പരിസ്ഥിതിദിനം
ജൂൺ 5 2018-19 ലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതിദിനാചരണത്തോടെ തുടക്കം കുറിച്ചു. പോസ്റ്റർ മത്സരം, വൃക്ഷത്തൈ വിതരണം, ആൽമരത്തെ ആദരിക്കൽ, പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി.വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിനു ചുറ്റുമുള്ള വിവിധ ഭാഗങ്ങളിൽ വിവിധതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. പയർ, വെണ്ട, വാഴ, കൂർക്ക, എന്നിവയാണ് പ്രധാന വിളകൾ. സ്കൂളിനോട് ചേർന്ന് നക്ഷത്രവനം പരിപാലിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഉദ്ദേശിച്ച് സെമിനാർ നടത്തി. പ്ലാസ്റ്റിക്ക് ഭൂമിയുടെ അന്തകനോ? എന്നതായിരുന്നു വിഷയം. ഓരോ ക്ലാസ്സിൽ നിന്നും രണ്ടു പേർ അടങ്ങിയ ഗ്രൂപ്പാണ് പങ്കെടുത്തത്. മികച്ച സെമിനാർ അവതരണത്തിന് സമ്മാനം നൽകി.
-
വീഡിയോ പ്രദർശനം
-
ബോധവത്ക്കരണം
-
ശുചീകരണം
-
ബോധവത്ക്കരണം
ആദരണീയം
വായനാദിനം
ജൂൺ 19 യു പി വിദ്യാർത്ഥികൾക്കായി മലയാള വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായന ക്ലബ്ബ് രൂപീകരിച്ചു. എരുമപ്പെട്ടി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന ക്വിസിൽ മാളവിക ഒന്നാാം സ്ഥാനവും ഗായത്രി, അപർണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയിൽ മഹത് പ്രപഞ്ച് ഒന്നാം സ്ഥാനവും വൈഷ്ണവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
-
reading competition
-
INAUGRATION
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
ജൂലൈ 4 2018-19 അധ്യയന വർഷത്തിലെ ഉദ്ഘാടനം ജൂലൈ 4 ബുധനാഴ്ച നാടൻപാട്ട് കലാകാരൻ ചന്ദ്രശേഖരൻ നിർവഹിച്ചു.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന പതിപ്പും ബഷീർ കൃതി പരിചയവും നടത്തി.
-
ബഷീർ അനുസ്മരണ പോസ്റ്റർ
-
പതിപ്പ്
-
പതിപ്പ്
-
പതിപ്പ്
-
പതിപ്പ്
ലോക ജനസംഖ്യാ ദിനം
ജൂലൈ 11 ജൂലൈ 11 ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർ രചനാ മത്സരം നടത്തി.
ചാന്ദ്ര ദിനം
ജൂലൈ 21 ചുമർ പത്രികാ പ്രകാശനം, ക്വിസ് മത്സരം, മനുഷ്യൻ ചന്ദ്രയാത്ര നടത്തിയതിന്റെ വീഡിയോ - അപ്പോളോ 11 പ്രദർശനം
-
ചുമർ പത്രിക
-
ചുമർ പത്രിക
-
ചുമർ പത്രിക
-
പതിപ്പ്
പ്രേംചന്ദ് ദിനം
ജൂലൈ 31 ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2018 ജൂലൈ 31-ാം തീയതി ഹിന്ദി കഥാസമ്രാട്ടായ മുൻഷി പ്രേംചന്ദിന്റെ 118-ാം ജന്മദിനം സമുചിതമായി ആഘോഷിക്കുകയുണ്ടായി. ചടങ്ങിൽ പ്രസംഗം, കവിതാലാപനം, ചിത്രപ്രദർശനം എന്നിവ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. തുടർന്ന് പ്രേംചന്ദിനെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രധാന അധ്യാപിക പ്രേംസി ടീച്ചർ പുരസ്കാരം നൽകുകയും ചെയ്തു.
ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർരചന മത്സരം നടത്തുകയുണ്ടായി. സുഡോക്കു കൊക്കുകളുടെ നിർമ്മാണവും കുട്ടികൾ പ്രദർശനവും നടന്നു.
സ്വാതന്ത്യ ദിനം
ആഗസ്റ്റ് 15 ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി എ എസ് പ്രേംസി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
കുട്ടി അധ്യാപകരായി അധ്യാപകദിനം
സെപ്റ്റംബർ അഞ്ച് അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സുകൾ നടത്തിയത് വേറിട്ട പ്രവർത്തനമായി. തലേ ദിവസം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക എ എസ് പ്രേംസി ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനക്ലാസ് നടത്തിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചും പഠനസാമഗ്രികൾ തയ്യാറാക്കിയുമാണ് കുട്ടി അധ്യാപകർ ക്ലാസ്സിലെത്തിയത്. ക്ലാസ്സിൽ പോകുന്നതിന് മുമ്പ് കുട്ടി അധ്യാപകർ തങ്ങളുടെ അധ്യാപകർക്ക് ഉപഹാരവും ആശംസാകാർഡുകളും നൽകി ഗുരു വന്ദനം നടത്തിയാണ് ക്ലാസ്സിലേക്ക് പോയത്. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനസന്ദേശമായി പ്രസംഗങ്ങളും പതിപ്പുകളും തയ്യാറാക്കിയിരുന്നു. പ്രധാനാധ്യാപിക എ എസ് പ്രേംസി എല്ലാ അധ്യാപകർക്കും മെമന്റോ നൽകി അധ്യാപകദിനാശംസകൾഅർപ്പിച്ചു. ബി എഡ് ട്രയിനികളായ അധ്യാപകരും നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി നന്ദകുമാർ, ഡെപ്യൂട്ടി എച്ച് എം സിറാജ്, എം എസ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഉപവർഗ്ഗങ്ങൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു ഉപവർഗ്ഗം മാത്രമാണുള്ളത്.
പ
"പ്രാദേശിക പത്രം" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.
"പ്രാദേശിക പത്രം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.
-
28012 SP 1920 231.jpeg 1,200 × 900; 241 കെ.ബി.