എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2018-19 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ
1. സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ്ഹൈടെക്ക് ക്ലാസ്സ്മുറികളുടെ നവീകരണം മികച്ച നിലവാരത്തിന് നാട്ടിൻപുറത്തെ സ്കൂൾ തന്നെ മതിയെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. തനതായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രമാ ക്കുകയെന്ന ലക്ഷ്യ ത്തോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ-2018-2019 തയ്യാറാക്കി.പദ്ധതിനിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളാക്കി ചുമതലകൾ ഏല്പിച്ചു
3. ജൂൺ 5 ലോകപരിസ്ഥിതിദിനാചരണം
2. പ്രവേശനോത്സവം-2018-19 ജൂൺ 1 ന് രാവിലെ 10 മണിക്ക് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ.A.B.വിജയകുമാറിന്റെ നേത്യ ത്വത്തിൽ പ്രവേശനോത്സവ സന്ദേശം ആലേഖനം ചെയ്ത പ്രവേശനോത്സവ കവാടം നിർമ്മിച്ചു.നവാഗതർക്കായി സ്കൂൾ ആഡിറ്റോറി യ ത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അലങ്കാരവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂളിലെത്തിയ പുതി യ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിശിഷ്ടാഥിതികളെയും വരവേൽക്കാൻ രാവിലെ തന്നെ സ്കൂളിലെ മുതിർന്ന കുട്ടികളും അധ്യാപകരും സ്കൂളും പരിസരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ചതിനുശേഷം കാത്തുനില്പുണ്ടായിരുന്നു. ബാൻഡ് മേളത്തി ന്റെ അക മ്പടിയോടെ ആഡി റ്റോറിയത്തിലെത്തിയ നവാഗതർക്ക് സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിലെ കുട്ടികൾ മധുരലഹാര ങ്ങൾ നൽകി സ്വീകരിച്ചു. N.S.S.കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ.ചന്ദ്രശേഖരൻനായർ ,കരയോഗാംഗങ്ങൾ ബ്ലോക്ക് മെമ്പർ ശ്രീ. ജോർജുകുട്ടി,സാമൂഹ്യപ്രവർത്തക ശ്രീമതി ഗീതാകുമാരി,തുടങ്ങിയവർ പങ്കെടുത്തു.
2018 ജൂൺ 5 ന് SBI യുമായി സഹകരിച്ച് ലോകപരിസ്ഥിതിദിനാചരണം വിപുലമായരീതി യിൽ നടത്തി.വിളപ്പിൽ ഗ്രാമപ ഞ്ചായത്ത് മെമ്പർ ശ്രീമതി ശോഭന വിളപ്പിൽ ക്യഷിഒാഫീ സർ,ഹെഡ് മിസ്ട്രസ്,PTA,സ്കൂൾ സ്റ്റാഫ്,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സഹകരിച്ചു.തുടർന്ന് കുട്ടികൾക്കായി പെയിന്റിങ്,ഡ്രായിംങ്, ഉപന്യാസരചന,പോസ്റ്റർ രചനാമത്സരങ്ങൾ സംഘടി പ്പിച്ചു.അന്നേ ദിവസം അസംബ്ലിയ്ക്ക് ശേഷം സ്കൂളിലെ കുട്ടികളും രക്ഷകർത്താക്കളും പൂർവ്വവിദ്യാർത്ഥികളും അഭ്യൂദയകാംക്ഷികളും ഒരേ സമയം സ്കൂൾ പരിസരത്ത് വ്യക്ഷതൈകൾ നട്ടുപിടിപ്പിച്ചത് ചരിത്രസംഭവമായി തീർന്നു
4. '''HIV ബോധവൽക്കരണ ക്ലാസ്സ്'''
5. '''മദ്യവിരുദ്ധ കൗൺസലിംഗ്'''
6. മലയാളമനോരമ ബാലജനസഖ്യം-കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ് & ഉൗർജ്ജസംരക്ഷണക്യാംബ്
7.ശുചിത്വമിഷൻ-ആരോഗ്യബോധനം