ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ലിറ്റിൽകൈറ്റ്സ്

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 36 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ജീജ ടീച്ചർ, ഉ‍‍ഷ ടീച്ചർ എന്നിവര‍്‍ കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .ജൂൺമാസത്തെ പരിശീലനത്തിന് നാരായണൻ മാസ്റ്റർ, അസ്സൻകോയ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ്റ് 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.വിനോദ് മാസ്റ്റർ നേതൃത്വം നൽകി. ആനിമേഷനിലാണ് കുട്ടികൾക്ക് പ്രധാന ക്ലാസ്സ് നൽകിയത്.