സാഫല്യം -സഹപാഠിക്കൊരു വീട്

വാണിയമ്പലം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ സർവ്വേയിൽ നിന്ന് സ്കൂളിലെ 43 കുട്ടികളുടെ കുടുംബത്തിന് സ്വന്തമായി വാസയോഗ്യമായ വീടില്ല എന്ന് കണ്ടെത്താൻ കഴിഞ്ഞു.അർഹരെ കണ്ടെത്താനായി അധ്യാപകരും പി ടി എ ഭാരവാഹികളും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും അർഹതപ്പെട്ട 2 കുടുംബങ്ങൾക്ക് സ്കൂളിന്റെ വകയായി വീടെന്ന സ്വപ്നം യാത്രാർഥ്യമാക്കാൻ സാധിച്ചു .ആദ്യ വീട് പൂത്രക്കോവ്‌ കാരക്കാട് കോളനിയിലെ വിധവയായ കോട്ടക്കുന്ന് സരിതയ്‌ക്കും ഇവരുടെ3 മക്കൾക്കുമാണ് നിർമിച്ചു നൽകിയത്‌ 7 ലക്ഷത്തോളം രൂപ ഉപയോഗിച്ച നിർമിച്ച വീടിന്റെ താക്കോൽ ദാനം വണ്ടൂർ എം എൽ ആയ എ പി അനിൽകുമാർ .നിർവഹിച്ചു.വീടുനിർമാണത്തിൽ വിദ്യാർത്ഥികളും പങ്കാളികളായി.നിർമാണ ഫണ്ടിലേക്ക് വാണിയമ്പലം സ്കൂളിലെ അധ്യാപകർ ഉദാരമായി സംഭാവന ചെയ്തു.രക്ഷിതാക്കൾ വിദ്യാർഥികൾ,വ്യാപാരി വ്യവസായികൾ,പ്രവാസികൾ,ഓട്ടോ ടാക്സി ഡ്രൈവർമാർ ക്ലബ്ബുകൾ തുടങ്ങി വിവിധ തുറകളിലുള്ള ആൽക്കർസഹായിച്ചു.രണ്ടാമത്തെ വീട് സ്പോൺസർമാരെ കണ്ടെത്തിയാണ് യാഥാർഥ്യമാക്കിയത്.വാണിയമ്പലം മാടശ്ശേരിയിലെ തണ്ടുപാറ ബഷീറിന്റെ നിലം പൊത്താറായ വീട് 2 ലക്ഷത്തോളം രൂപ ചിലവഴിച്ച പൂർണമായും വാസയോഗ്യമാക്കി .ഇതിനു പുറമെ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഇരുപതോളം കുട്ടികളുടെ കുടുംബങ്ങൾക്ക് സ്കൂൾ അധികൃതർ നൽകിയ അപേക്ഷയുടെ വീടുകൾലഭ്യമാക്കാനും കഴിഞ്ഞു.

നെൽകൃഷി


നെൽപ്പാടങ്ങൾ ഇല്ലാതാകുന്നതോടൊപ്പം നെല്വിത്തുകളുടെ വൈവിധ്യവും നമുക്ക് നഷ്ടമാകുന്നു.ഇവയുടെ വീണ്ടെടുപ്പും സംരക്ഷണവും ലക്ഷ്യമാക്കിയാണ് സ്കൂൾ നെൽക്കൃഷിയിലേക്ക് ഇറങ്ങിയത്.സ്കൂളിന് തൊട്ടടുത്തുള്ള വെള്ളക്കാട് മന വാസുദേവൻ ഭട്ടതിരിപ്പാടിന്റെ 4 ഏക്കറോളം വരുന്നവയലിൽ വാണിയമ്പലം സ്കൂൾ നെൽകൃഷി ഇറക്കി.കൃഷി പരിപാലിക്കാനും വെള്ളമൊഴിക്കുക വളം നൽകുക ,കള പറിക്കുക എന്നിവയ്ക്കൊക്കെ അവധി ദിവസങ്ങളിൽ പോലും കുട്ടികളും അധ്യാപകരും കൃഷിയിടങ്ങളിൽ എത്തിയിരുന്നു.പരമ്പരാഗത കർഷക തൊഴിലാളിയായ രാമേട്ടൻ തന്റെ അറിവും അനുഭവവുംപങ്കുവച്ച ഈ കൂട്ടായ്മയ്ക്ക് ഒപ്പം നിന്നു എം.എൽ ആനിൽകുമാറിനൊപ്പം ഞാറു നടലും കൊയ്ത്തുത്സവവുമൊക്കെ ആഘോഷാമാക്കി മാറ്റി വാണിയമ്പലം ജി എച് എസ് എസ് .

എള്ള് ,മുതിര ,ഉഴുന്ന് കൃഷി

3 ഏക്കറോളം വരുന്ന പാടത്തു നെല്ലുകൊയ്ത ശേഷം എള്ള് മുതിര ഉഴുന്ന് എന്നിങ്ങനെ വ്യത്യസ്ത കൃഷിയുമായി മുന്നിട്ടിറങ്ങി.വാണിയമ്പലം ശാന്തി അത്താണിയിലെ വിത്ത് വിതരണ കേന്ദ്രത്തിൽ നിന്നാണ് ഗുണമേന്മയുള്ള വിത്തുകൾ സംഘടിപ്പിച്ചത്.വണ്ടൂർ കൃഷി ഓഫീസർ അധിപ വിത്തുവിതയ്ക്കൽ ഉത്ഘാടനം ചെയ്തു.

മൽസ്യ കൃഷി

സ്കൂളിന്റെ നേതൃത്വത്തിൽ മൽസ്യ കൃഷി നടത്തി.ഗ്രാസ് കാർപ് ,നട്ടർ എന്നീ ഇനങ്ങളിൽപെട്ട മത്സ്യങ്ങളാണ് കുളത്തിൽ വളർത്തിയത്.,പുല്ല് ,കപ്പയില തുടങ്ങിയ ജൈവ വസ്തുക്കളാണ് പ്രധാനമായും തീറ്റയായി നൽകിയത്.ശാസ്ത്രീയമായ രീതിയിൽ മൽസ്യം വളർത്തുന്നതെങ്ങനെയെന്നു വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു.

പുഞ്ചിരി പരത്തും ആടുകൾ


ജീവകാരുണ്യ രംഗത്തു വാണിയമ്പലം സ്കൂളിന്റെ പുതിയ ചുവടുവെപ്പായിരുന്നുപാവപ്പെട്ട കുടുംബങ്ങൾക്ക് ആടുകൾ വിതരണം ചെയ്യുന്ന പദ്ധതി.കസീഞ്ഞ വര്ഷം സ്വപ്നസർമാരെ കണ്ടെത്തിനഗർഭിണികളായ ആടുകളെ സംഘടിപ്പിച്ചു.സ്കൂളിലെ പാവപെട്ട 4 കുടുംബങ്ങൾക്ക് ഈ ആടുകളെ കൈമാറി.ആടുകളെ നല്ല രീതിയിൽ പൊട്ടി വളർത്തണമെന്നും ഇവയെ കശാപ്പു ചയ്യാനോ വിൽക്കണോ പാടില്ല എന്നും പ്രസവശേഷം 5 മാസം കസീഞ്ഞാൽ ഒരു കുട്ടിയെ തിരിച്ചു സ്കൂളിന് കൈമാറണമെന്നുമുള്ള നിബന്ധനകാലിൽ ഒപ്പ് വച്ച ശേഷമാണു ആടുകളെ കൈമാറിയത് .ജില്ലാ പഞ്ചായത്ത് മെമ്പർ ആലിപ്പറ്റ ജമീല ആഡുവിതരണം ഉത്ഘാടനം നടത്തിയത് .