ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

വാണിയമ്പലം ജി എച് എസ് എസ് ൽ മലയാളമനോരമ -നല്ല പാഠം ഇൻചാർജ് മുഹമ്മദ് അബ്ദുൽ നിസാർ .ഒ വഹിക്കുന്നു

സാഫല്യം -സഹപാഠിക്കൊരു വീട്

വാണിയമ്പലം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ സർവ്വേയിൽ നിന്ന് സ്കൂളിലെ 43 കുട്ടികളുടെ കുടുംബത്തിന് സ്വന്തമായി വാസയോഗ്യമായ വീടില്ല എന്ന് കണ്ടെത്താൻ കഴിഞ്ഞു.അർഹരെ കണ്ടെത്താനായി അധ്യാപകരും പി ടി എ ഭാരവാഹികളും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും അർഹതപ്പെട്ട 2 കുടുംബങ്ങൾക്ക് സ്കൂളിന്റെ വകയായി വീടെന്ന സ്വപ്നം യാത്രാർഥ്യമാക്കാൻ സാധിച്ചു .ആദ്യ വീട് പൂത്രക്കോവ്‌ കാരക്കാട് കോളനിയിലെ വിധവയായ കോട്ടക്കുന്ന് സരിതയ്‌ക്കും ഇവരുടെ3 മക്കൾക്കുമാണ് നിർമിച്ചു നൽകിയത്‌ 7 ലക്ഷത്തോളം രൂപ ഉപയോഗിച്ച നിർമിച്ച വീടിന്റെ താക്കോൽ ദാനം വണ്ടൂർ എം എൽ ആയ എ പി അനിൽകുമാർ .നിർവഹിച്ചു.വീടുനിർമാണത്തിൽ വിദ്യാർത്ഥികളും പങ്കാളികളായി.നിർമാണ ഫണ്ടിലേക്ക് വാണിയമ്പലം സ്കൂളിലെ അധ്യാപകർ ഉദാരമായി സംഭാവന ചെയ്തു.രക്ഷിതാക്കൾ വിദ്യാർഥികൾ,വ്യാപാരി വ്യവസായികൾ,പ്രവാസികൾ,ഓട്ടോ ടാക്സി ഡ്രൈവർമാർ ക്ലബ്ബുകൾ തുടങ്ങി വിവിധ തുറകളിലുള്ള ആൽക്കർസഹായിച്ചു.രണ്ടാമത്തെ വീട് സ്പോൺസർമാരെ കണ്ടെത്തിയാണ് യാഥാർഥ്യമാക്കിയത്.വാണിയമ്പലം മാടശ്ശേരിയിലെ തണ്ടുപാറ ബഷീറിന്റെ നിലം പൊത്താറായ വീട് 2 ലക്ഷത്തോളം രൂപ ചിലവഴിച്ച പൂർണമായും വാസയോഗ്യമാക്കി .ഇതിനു പുറമെ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഇരുപതോളം കുട്ടികളുടെ കുടുംബങ്ങൾക്ക് സ്കൂൾ അധികൃതർ നൽകിയ അപേക്ഷയുടെ വീടുകൾലഭ്യമാക്കാനും കഴിഞ്ഞു.

നെൽകൃഷി

നെൽപ്പാടങ്ങൾ ഇല്ലാതാകുന്നതോടൊപ്പം നെല്വിത്തുകളുടെ വൈവിധ്യവും നമുക്ക് നഷ്ടമാകുന്നു.ഇവയുടെ വീണ്ടെടുപ്പും സംരക്ഷണവും ലക്ഷ്യമാക്കിയാണ് സ്കൂൾ നെൽക്കൃഷിയിലേക്ക് ഇറങ്ങിയത്.സ്കൂളിന് തൊട്ടടുത്തുള്ള വെള്ളക്കാട് മന വാസുദേവൻ ഭട്ടതിരിപ്പാടിന്റെ 4 ഏക്കറോളം വരുന്നവയലിൽ വാണിയമ്പലം സ്കൂൾ നെൽകൃഷി ഇറക്കി.കൃഷി പരിപാലിക്കാനും വെള്ളമൊഴിക്കുക വളം നൽകുക ,കള പറിക്കുക എന്നിവയ്ക്കൊക്കെ അവധി ദിവസങ്ങളിൽ പോലും കുട്ടികളും അധ്യാപകരും കൃഷിയിടങ്ങളിൽ എത്തിയിരുന്നു.പരമ്പരാഗത കർഷക തൊഴിലാളിയായ രാമേട്ടൻ തന്റെ അറിവും അനുഭവവുംപങ്കുവച്ച ഈ കൂട്ടായ്മയ്ക്ക് ഒപ്പം നിന്നു എം.എൽ ആനിൽകുമാറിനൊപ്പം ഞാറു നടലും കൊയ്ത്തുത്സവവുമൊക്കെ ആഘോഷാമാക്കി മാറ്റി വാണിയമ്പലം ജി എച് എസ് എസ് .

എള്ള് ,മുതിര ,ഉഴുന്ന് കൃഷി

3 ഏക്കറോളം വരുന്ന പാടത്തു നെല്ലുകൊയ്ത ശേഷം എള്ള് മുതിര ഉഴുന്ന് എന്നിങ്ങനെ വ്യത്യസ്ത കൃഷിയുമായി മുന്നിട്ടിറങ്ങി.വാണിയമ്പലം ശാന്തി അത്താണിയിലെ വിത്ത് വിതരണ കേന്ദ്രത്തിൽ നിന്നാണ് ഗുണമേന്മയുള്ള വിത്തുകൾ സംഘടിപ്പിച്ചത്.വണ്ടൂർ കൃഷി ഓഫീസർ അധിപ വിത്തുവിതയ്ക്കൽ ഉത്ഘാടനം ചെയ്തു.

മൽസ്യ കൃഷി

സ്കൂളിന്റെ നേതൃത്വത്തിൽ മൽസ്യ കൃഷി നടത്തി.ഗ്രാസ് കാർപ് ,നട്ടർ എന്നീ ഇനങ്ങളിൽപെട്ട മത്സ്യങ്ങളാണ് കുളത്തിൽ വളർത്തിയത്.,പുല്ല് ,കപ്പയില തുടങ്ങിയ ജൈവ വസ്തുക്കളാണ് പ്രധാനമായും തീറ്റയായി നൽകിയത്.ശാസ്ത്രീയമായ രീതിയിൽ മൽസ്യം വളർത്തുന്നതെങ്ങനെയെന്നു വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു.

പുഞ്ചിരി പരത്തും ആടുകൾ

ജീവകാരുണ്യ രംഗത്തു വാണിയമ്പലം സ്കൂളിന്റെ പുതിയ ചുവടുവെപ്പായിരുന്നുപാവപ്പെട്ട കുടുംബങ്ങൾക്ക് ആടുകൾ വിതരണം ചെയ്യുന്ന പദ്ധതി.കസീഞ്ഞ വര്ഷം സ്വപ്നസർമാരെ കണ്ടെത്തിനഗർഭിണികളായ ആടുകളെ സംഘടിപ്പിച്ചു.സ്കൂളിലെ പാവപെട്ട 4 കുടുംബങ്ങൾക്ക് ഈ ആടുകളെ കൈമാറി.ആടുകളെ നല്ല രീതിയിൽ പൊട്ടി വളർത്തണമെന്നും ഇവയെ കശാപ്പു ചയ്യാനോ വിൽക്കണോ പാടില്ല എന്നും പ്രസവശേഷം 5 മാസം കസീഞ്ഞാൽ ഒരു കുട്ടിയെ തിരിച്ചു സ്കൂളിന് കൈമാറണമെന്നുമുള്ള നിബന്ധനകാലിൽ ഒപ്പ് വച്ച ശേഷമാണു ആടുകളെ കൈമാറിയത് .ജില്ലാ പഞ്ചായത്ത് മെമ്പർ ആലിപ്പറ്റ ജമീല ആടുവിതരണം ഉത്ഘാടനം നടത്തിയത് .

ദുരിത ജീവിതങ്ങൾക്ക് കൈത്താങ്ങായി

കാലവർഷ കെടുതിയിൽ വീട് തകരുകയും വയോധികരായ ഗൃഹനാഥനും സഹോദരിയും രോഗബാധിതരാകുകയും ചെയ്തതോടെ ദുരിത ജീവിതം നയിച്ച കുടുംബത്തിന് സഹായമായി വാണിയമ്പലം ഹൈസ്കൂൾ.പോരൂർ പഞ്ചായത്തിലെ രവിമംഗലം കുടുംബത്തെ സഹായിക്കാനാണ് കാറ്റിലും കിടക്കയും കസേരയും വസ്ത്രങ്ങളും അരിയും പലഹാരങ്ങൾ, പച്ചക്കറികൾ ഉൾപ്പടെ സഹായം എത്തിച്ചത്.കാൻസർ ബാധിതനായ കുഞ്ഞിരാമൻ നായരുടെ കുടുംബത്തിന് ചികിത്സ സഹായവും ചെയ്തു.

വണ്ടൂർ വില്ലജ് ഓഫീസിൽ ഫർണിച്ചർ നൽകൽ

സേവനത്തിൽ മുന്നിട്ട് നിൽക്കുമ്പോളും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പ് മുട്ടുന്ന വണ്ടൂർ വില്ലജ് ഓഫീസിന്റെ വാർത്ത മനോരമ പാത്രത്തിൽ കണ്ട കുട്ടികളാണ് ഫർണിച്ചറുകൾ നൽകാനുള്ള ആശയം മുന്നോട്ട് വച്ചത്.വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ഒന്നിരിക്കാൻ പോലും കാര്യാലയത്തിൽ സൗകര്യങ്ങളിലെന്നുള്ളത് ഉൾപ്പടെയായിരുന്നു വാർത്ത.നിലംബൂർ തഹസിൽദാർ പി.പി ജയചന്ദ്രൻ ഫർണിച്ചറുകൾ ഏറ്റുവാങ്ങി .

പുഴ നടത്തം

പ്രദേശത്തെ ജലസ്രോതസുകളുടെ അവസ്ഥാപഠനം നടത്തുന്നതിന്റെഭാഗമായും ജലസ്രോതസുകൾ ഉപയോഗപ്രദമാക്കുന്നതിനും മലിനമാക്കുന്നത് തടയുന്നതിനുമുള്ള മാർഗമെന്നോണം സ്കൂളിന്റെ കീഴിൽ "പുഴനടത്തം" സംഘടിപ്പിച്ചു..കൂരാട് പുഴയിലൂടെയാണ് പുഴയാത്ര നടത്തിയത് .വരമ്പാണ് കല്ല് പാലത്തിനു സമീപത്തുനിന്നും തുടങ്ങിയ യാത്ര ഒന്നര കിലോമീറ്റർ പിന്നിട്ട് കീഴ്പ്പടയിൽ സമാപിച്ചു.അധ്യാപകരും അൻപതോളം വരുന്ന നല്ല പടം പ്രവർത്തകരും പങ്കെടുത്ത ഈ യാത്ര രസകരവും ആനന്ദപ്രദവും ആയിരുന്നു.

ജനാധിപത്യ സെമിനാർ

തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും സ്കൂളും സംയുക്തമായി "ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി-ആശയും ആശങ്കയും "എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.വണ്ടൂർ എം.എൽ .എ എ .പി. അനിൽകുമാർ ഉത്ഘാടനം ചെയ്തു.പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ,ഇറാൻ പാർലമെന്റിൽ പ്രസംഗിച്ച ഏക മലയാളിയും ഭാഷാപണ്ഡിതനുമായ സി .ഹംസ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.സെമിനാറിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

PEACE-Project ensuring Academic Competencies And Equity

5 മുതൽ 10 വരെ ക്ലാസ്സിൽ പഠിക്കുന്ന കെട്ടികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പ്രശ്നപരിഹാര ബോധന ക്ലാസുകൾ നടത്തിമൂന്നോക്കം കൊണ്ടുവരുന്ന പദ്ധതിയാണ് PEACE. ഇത്തരം കുട്ടികളെ കണ്ടെത്താനായി ശാസ്ത്രീയമായ രീതിയിൽ ബേസ്ലൈൻ ടെസ്റ്റുകൾ നടത്തുകയുണ്ടായി.ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് പ്രത്യേക ക്ലാസുകൾ നടന്നു വരുന്നത് .എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ 10 വരെയും ഒഴിവു ദിനങ്ങളിലും ഇവർക്കായി ക്ലാസുകൾ നടന്നുവരുന്നു.PEACEന്റെ ഔദ്യോഗിക ഉത്ഘാടനം വണ്ടൂർ ഡി ഇ ഓ ടി പി .മോഹൻ ദാസ് നിർവഹിച്ചു.