G. V. H. S. S. Kalpakanchery/ലിറ്റിൽകൈറ്റ്സ്

07:57, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2018-19 ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം - അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. 34 കുട്ടികൾ അതിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്‌സ്

                     വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി  ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.

പ്രവേശന പരീക്ഷ

                  പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്ക് രാവിലെയാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. പിന്നെയും ഇതിൽ ചേരുവാനായി കുട്ടികൾ ഓരോരുത്തരായി സമീപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള വിദ്യാർത്ഥികൾക്കുവേണ്ടി സ്കൂൾ തുറന്നതിനു ശേഷം ജൂൺ മാസത്തിൽ മറ്റൊരു പ്രവേശനപ്പരീക്ഷ കൂടി നടത്തി. അതിൽനിന്നും ആറു കുട്ടികളെക്കൂടി തെരഞ്ഞെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 40 ആക്കി. എങ്കിലും പിന്നീട് ബാക്കിയായ കുറെ കുട്ടികൾ ഉണ്ടായിരുന്നു. അവരെ ലിറ്റിൽ കൈറ്റ്സിലേയ്ക് ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ ചെയ്തുതരുന്നതിനുവേണ്ടി ഐ.ടി. ക്ലബ്ബ് ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി എന്നപേരിൽ ഒരു ക്ലബ്ബിലേക്ക് ഉൾപ്പെടുത്തി. കാരണം വളരെ താല്പര്യപൂർവ്വം സമീപിച്ച അവരെ നിരുത്സാഹപ്പെടുത്തേണ്ടതല്ല, പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു കരുതി.  

ഉദ്ഘാടനം

                  ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. പുതിയ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുന്നു. ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മിസ്‌ട്രസ് നിർവഹിച്ചു. അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. കുട്ടികൾക്ക് വളരെ രസകരമായി അനുഭവപ്പെട്ട ഒരു  പരിശീലനക്ലാസ് ആയിരുന്നു അത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം നാലുമണിക്ക് പിരിയുമ്പോൾ കുട്ടികൾ ഒട്ടും മടുത്തിരുന്നില്ല അത്രമാത്രം താൽപര്യത്തോടെയാണ് വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തത്. ചടങ്ങിൽ ജിനു. ടി.കെ, കോയാനി. വി.പി, പ്രീബു. പി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. 
                 ജയകുമാർ. ടി, ബിനിത. വൈ..എസ് എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനദിവസം അവസാനിച്ചത്. കഴിഞ്ഞവർഷം നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ഉദാഹരണമായിട്ട് ആനിമേഷൻ രംഗത്ത്. അന്ന് ചെറിയ ചെറിയ ആനിമേഷൻ ക്ലിപ്പുകൾ കുട്ടികൾ തന്നെ നിർമ്മിച്ചിരുന്നു. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.
 
2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം

പ്രവർത്തനങ്ങൾ

                ലിറ്റിൽകൈറ്റ്സിന്റേതായി നിരവധി പരിപാടികൾ ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. അവയിലൊന്നാണ് ആനിമേഷൻ ഫിലിം നിർമ്മാണം. ആമയും മുയലും പന്തയം വെച്ചതുപോലെ ചെറിയ ചെറിയ ചില കഥകൾ ആനിമേഷൻ സാധ്യതകളുപയോഗിച്ച് സിനിമയാക്കുന്നതിന് ആണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പഴയ കഥയെ കാലഘട്ടത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കുവാനാണ് ആലോചിച്ചിട്ടുള്ളത്. 
                 അതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ്, സോഫ്റ്റ്‌വെയറുകൾ നിർമാണം, തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ മൊഡ്യൂളിനോടൊപ്പം കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് തനതായ ചില പരിപാടികൾ കൂടി ചേർത്തുകൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നത്. മറ്റു കുട്ടികൾക്ക് പഠനത്തിന് ഉതകുന്ന എന്തെങ്കിലും കാര്യങ്ങൾ കൂടി ചെയ്യുവാൻ കഴിയുമെങ്കിൽ അതിനും പ്രാധാന്യം കൊടുക്കുന്നതാണ്.
 
2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം

ആനിമേഷൻ ഫിലിം നിർമ്മാണം

              ആനിമേഷൻ പരിശീലനങ്ങൾ സ്കൂളിൽ വളരെ മുമ്പുമുതൽതന്നെ തുടങ്ങിയിരുന്നു. നിരവധി തരത്തിലുള്ള ആനിമേഷൻ പ്രവർത്തനങ്ങൾക്ക് സ്കൂൾ  മുൻപ് കളമൊരുക്കിയിട്ടുണ്ട്. ഇത്തവണ അതിനെ കൂടുതൽ വിപുലമായ തരത്തിലേക്ക് എത്തിക്കുവാനുള്ള ഒരു പരിശ്രമം നടത്തുന്നുണ്ട്. അതിന്റെ ആദ്യത്തെ പ്രവർത്തനം എന്ന നിലയിൽ ആമയും മുയലും പന്തയം വെക്കുന്നതിന്റെ ഒരു ചെറിയ ആനിമേഷൻ ക്ലിപ്പ് നിർമ്മിക്കുവാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ ഇവിടെ പഠിക്കുന്ന 10.B ക്ലാസിലെ അൻസില എന്ന കുട്ടിയാണ് ഇതിനുവേണ്ട തിരക്കഥ എഴുതിയിരിക്കുന്നത്. ഇത് പഴയ പന്തയത്തിന്റെ കഥയല്ല. പഴയ കഥയെ പുതിയ ഒരു വീക്ഷണകോണിൽ കണ്ടുകൊണ്ടുള്ള തിരക്കഥയാണ് എഴുതി കഴിഞ്ഞിട്ടുള്ളത്. സ്കൂളിന്റെ ഇ-വിദ്യാരംഗം എന്ന താളിൽ കഥാരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സൗകര്യത്തിനുവേണ്ടി ഈ താളിന്റെ അവസാനവും അത് ചേർത്തിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തീയതി ബുധനാഴ്ച സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സിൽ ഈ ആനിമേഷൻ നിർമ്മാണത്തിന്റെ വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. പരമാവധി വേഗതയോടുകൂടി അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ ശ്രമിക്കുന്നതാണ്.

കുട്ടിക്കൂട്ടം

                    കഴിഞ്ഞവർഷം നടത്തിയ കുട്ടിക്കൂട്ടം എന്ന പരിപാടി വളരെ വിജയപ്രദമായിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് അതിലെ ഓരോ പ്രവർത്തനങ്ങളും ചെയ്തത്. പലതരത്തിലുള്ള ആനിമേഷൻ ക്ലിപ്പുകളും അതിൻറെ ഭാഗമായി നിർമ്മിക്കുവാൻ കഴിഞ്ഞു. മാത്രമല്ല, ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവരുടെ പഠനകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും വളരെയധികം പ്രയോജനപ്രദമായി. അതുകൊണ്ടുതന്നെ തുടർന്നുള്ള ക്ലാസ്സുകൾ പിന്നീട് നടക്കുന്നതിനെപ്പറ്റി കുട്ടികൾ എന്നും അന്വേഷിച്ചുകൊണ്ടിരുന്നു. 
                   അതുകൊണ്ടാണ് സമയവും സൗകര്യവും ഉണ്ടെങ്കിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിച്ചു  നോക്കാം എന്ന് തീരുമാനിച്ചത്. ലിറ്റിൽ കൈറ്റ് സംഘങ്ങളും ഫിലിം ക്ലബ്ബിലെ അംഗങ്ങളും ഒത്തുകൂടി പ്രവർത്തിക്കുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നതിൽ സംശയമൊന്നുമില്ല. പ്രതീക്ഷയോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ!

ജിഫ് ആനിമേഷനുകൾ

മമ

ഹാർഡ്‌വെയർ

നന

മലയാളം ടൈപ്പിംഗ്

മന

ഇന്റർനെറ്റ്