വിദ്യാരംഗം 2018-19

വിദ്യാരംഗം കലാ സാഹിത്യ വേദിയു‌ടെ സ്കൂൾതല ഉദ്ഘാടനം 2018 ജൂലൈ 5ന് നടന്നു. ഉദ്ഘാടകനം നിർവഹിച്ചത് കലാമണ്ഡലം ശ്രീ വാസുദേവൻ നായർ സാറാണ്. കുട്ടികൾക്കായി കഥകളിയെപ്പറ്റി പ്രഭാഷണം നടത്തി. ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു. അന്നേ ദിവസം വായനാദിന ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടകൻ നല്കി. വിദ്യാരംഗം സംസ്ഥാനതല വിജയികളായ അക്സ, അനുശ്രീ എന്നിവർ പങ്കെടുത്തു. അക്സ കവിതാലാപനം നടത്തുകയും അനുശ്രീ കഥാരചനാനുഭവം പങ്കുുവയ്ക്കുകയും ചെയ്തു.

വിദ്യാരംഗം കൺവീനർ: നീതു.സി

പ്രവർത്തനങ്ങൾ

  • വായനാദിന ക്വിസ്സും ബഷീർദിന ക്വിസ്സും കവിതാലാപന മത്സരവും നടത്തി.