ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നവപ്രഭ

നവപ്രഭ

ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ. പഠന പ്രവർത്തനങ്ങളിലെ പിന്നോക്കാവസ്ഥ ഒരു ന്യൂനതയായി കാണാതെ, സഹായവും പിന്തുണയും ആവശ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേക ശ്രദ്ധയും കൈത്താങ്ങും നല്കുന്ന സവിശേഷ പദ്ധതിയാണിത്.ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയ്ക്കായി ആകെ 45 മണിക്കൂർ സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗണിതത്തിന് 20 മണിക്കൂർ, ഭാഷയ്ക്ക് 15 മണിക്കൂർ, ശാസ്ത്രത്തിന് 10 മണിക്കൂർ. 1 മണിക്കൂർ വീതമുള്ള മൊഡ്യൂളുകളായി വിവിധ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2018-19 അധ്യയന വർഷത്തെ നവപ്രഭ പ്രവർത്തനങ്ങൾക്ക് ജൂലൈ 16ന് തുടക്കം കുറിച്ച‌‌ു.ഒൻപതാം ക്‌ളാസ്സിലെ 13ഡിവിഷനുകളിൽ നിന്നായി 42 കുട്ടികളെയാണ് നവപ്രഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പഠന പിന്നോക്കാവസ്ഥ മനസ്സിലാക്കികൊണ്ടാണ് പ്രവർത്തനക്രമം തയ്യാറാക്കിയത്.മലയാളം,സയൻസ്,ഗണിതം,ഇഗ്ലീഷ് എന്നീ വിഷയങ്ങളാണ് നവപ്രഭയിലൂടെ കൈകാര്യം ചെയ്യുന്നത്.വൈകുന്നേരം 4 മണി മുതൽ 5 മണിവരെ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. നവപ്രഭയുടെ വിലയിരുത്തലിന് സ്‌കൂൾ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ Remedial Teaching Programme ന്റെ പ്രവർത്തന രൂപരേഖ (Modules) താഴെ നിന്ന് download ചെയ്തെടുക്കാം. 1. ഗണിതം 2. മലയാള 3. ശാസ്ത്രം (ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം)