പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ

പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ
വിലാസം
കല്ലുവാതുക്കൽ

പഞ്ചായത്ത് ഹൈസ്കൂൾ,
കല്ലുവാതുക്കൽ പി.ഒ,
,
691578
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 19
വിവരങ്ങൾ
ഫോൺ0474 2572397
ഇമെയിൽ41009klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിതകുമാരി .വി
അവസാനം തിരുത്തിയത്
07-09-201841009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1959 --ൽ സ്ഥാപിതമായ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ 59 വർഷം പിന്നിടുമ്പോൾ നാടിന്റെ സംസ്കാരത്തെ പടുത്തുയർത്തിയ സ്ഥാപനമായി നിലനിൽക്കുന്നു . സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ അതായത് സാമൂഹിക സാംസ്‌കാരിക രംഗത്ത് അതികായന്മാരായ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ . രാധാകൃഷ്ണൻ സാർ ആയിരുന്നു . അദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന് സൽപ്പേര് നേടിത്തന്നു എന്നത് പ്രത്യേകം സ്മരണീയമാണ് . ഒരു കാലഘട്ടത്തെ പടുത്തുയർത്തിയ ഈ മഹനീയ സ്ഥാപനം മറ്റ് അൺ എയ്ഡഡ് സ്കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടു പോലും ഇന്നും അക്കാഡമിക് പ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് നിലനിർത്തുന്നു. കശുവണ്ടിത്തൊഴിലാളികളുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .അവർക്കു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ധ്യാപകരും മറ്റ് ജീവനക്കാരും വളരെയധികം താല്പര്യം കാണിക്കുന്നു .

                  ഇപ്പോൾ തുടർച്ചയായി മൂന്ന് തവണ (2015 - 16 , 2016 - 17 , 2017 - 18 )എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം കൈവരിച്ചിരിക്കുകയാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നിലവിൽ ഇപ്പോൾ 5 മുതൽ 10 വരെ ക്‌ളാസ്സുകളിൽ ഓരോ ഡിവിഷൻ ആണുള്ളത് .ഹൈസ്കൂൾ എല്ലാ ക്‌ളാസ്സുകളും ഹൈടെക് ആക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി