ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ്

20:10, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരിക്കല്ല് ഗോത്ര പദകോശം

അരിക്കല്ല് പദകോശം

വാകേരി സ്കൂളിലെ ഐ. ടി ക്ലബ്ബ് തയ്യാറാക്കിയ പുസ്തകമാണ് അരിക്കല്ല്. വയനാട്ടിലെ മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, പണിയർ, ഊരാളിക്കുറുമർ, കുറിച്യർ എന്നീ ഗോത്രജനതകളുടെ പദാവലികളാണ് ഈ പുസ്തകത്തിലുള്ളത്. (കൂടുതൽ വിവരങ്ങൾക്ക് നാടോടി വിജ്ഞാനകോശം എന്ന പേജ് കാണുക) വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ, പണിയർ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാഷയും സംസ്‌കാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ജനവിഭാഗവും നൂറ്റാണ്ടുകളിലൂടെ ആര്ജ്ജി ച്ച സാംസ്‌കാരിക സവിശേഷതകളെല്ലാം അവരുടെ ഭാഷ യിലും തെളിഞ്ഞും കിടപ്പുണ്ടാകും. അതിനാൽ ഒരു ജനതയുടെ സംസ്‌കാരപഠനത്തിൽ നിന്നും അവരുടെ ഭാഷയെ ഒഴിച്ചു നിര്ത്താ നാവില്ല. വ്യക്തി എന്ന നിലയിൽ നാമോരോരുത്തരും പ്രയോഗിക്കുന്ന ഭാഷയിലും ഈ സാംസ്‌കാരിക മുദ്രകളുണ്ട്. സമൂഹത്തിൽ പ്രായംചെന്ന ആളുകളുടെ ഭാഷ ശ്രദ്ധിച്ചു നോക്കൂ; ജീവിതാനുഭവങ്ങളിലൂടെ അവരാര്ജ്ജി ച്ച അറിവും സംസ്‌കൃതിയുമെല്ലാം അവ രുടെ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നതു കാണാം. പഴമക്കാരുടെ ഭാഷണത്തിൽ നിറഞ്ഞു നില്ക്കുന്ന ശൈലികളോ, ചൊല്ലുകളോ യുവതലമുറയുടെ ഭാഷയിൽ കാണാനിടയില്ല. നമ്മുടെ ജീവിതരീതിയിലും കാഴ്ചപ്പാടിലും വരു വ്യതിയാനങ്ങൾ ഭാഷയിൽ പ്രത്യക്ഷപ്പെടുത് സ്വാഭാവികം മാത്രമാണ്. ഈ പശ്ചാത്തലത്തിൽ ഒരു ഭാഷയുടെ തിരോധാനം സൃഷ്ടിക്കുന്ന പ്രത്യാഘാത ങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു കാലത്ത് സജീവമായി നിലനിന്നിരുന്ന ഭാഷകൾ ലോകത്തു നിന്നും പൂര്ണ്ണ മായും അപ്രത്യക്ഷമായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ആമസോണിയൻ ഭാഷയായ 'അരിക്കാപ്പു' സംസാരിച്ചിരുന്ന അവസാനത്തെ രണ്ട് വ്യക്തികളും മരിച്ചതോടെ, ആ ഭാഷയും ചരിത്രമായത് രണ്ടു വര്ഷംഅ മുമ്പാണ്. അതു പോലെ ആശയവിനിമയോപാധി എന്ന തലത്തിൽ നിന്നും മാറി അക്കാദമിക തലങ്ങളിൽ മാത്രം നിലനില്ക്കുി ഭാഷകളെയും കാണാം. സംസ്‌കൃത ഭാഷ ഉദാഹരണം. അധിനിവേശ ശക്തികൾ അവരുടെ ഭാഷയും സംസ്‌കാരവുമെല്ലാം തദ്ദേശീയരുടെ മേൽ അടിച്ചേല്പ്പി ച്ചതിന്റെ ഫലമായി, നില പരുങ്ങലിലായ ഭാഷകളും ഏറെയാണ്. അധിനിവേശ ഭാഷകളുടെ മേധാവിത്വം ദീര്ഘ്കാലം തുടർന്നാൽ ജനങ്ങളുടെ മാതൃ ഭാഷകൾ വിസ്മൃതിയിലാവും. ഏതെങ്കിലും വിദേശശക്തികളുടെ കോളനിയായി കഴിയേ ണ്ടിവിരു രാജ്യങ്ങളിലെല്ലാം തദ്ദേശ ഭാഷകൾ അടിച്ചമര്ത്തരപ്പെട്ടിട്ടുണ്ട്. ഇന്ത്യയുള്പ്പെെടെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ പിന്നാക്കാവസ്ഥയുടെ കാരണങ്ങളിൽ ഇത്തരം ഘട കങ്ങളും പ്രവര്ത്തിനച്ചതായി കാണാം. മാതൃഭാഷയ്ക്കു പകരം, മറ്റൊരു ഭാഷ വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ മാധ്യമമായി സ്വീകരിക്കുന്ന നാടുകളിൽ വികസന രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാവുതായി പഠനങ്ങൾ തെളിയിക്കുന്നു.

നമ്മുടെ നാട്ടിലെ വിവിധ ആദിവാസി ജനവിഭാഗങ്ങളെല്ലാം സ്വന്തമായ ഭാഷയും സംസ്‌കാരവും കാത്തു സൂക്ഷിച്ചവരാണ്. സമീപകാലം വരെ മറ്റു ജനവിഭാഗങ്ങളിൽ നിന്നകന്ന് സ്വന്തമായ  കൂട്ടായ്മനിലനിർത്തി പോന്നവരാണിവർ. ആചാരാനുഷ്ഠാനങ്ങൾ, കലാരൂപങ്ങൾ, ഭക്ഷണം, വസ്ത്രധാരണം, ഗൃഹനിര്മ്മാനണം, ചികിത്സ എന്നിങ്ങനെ ജീവിത ത്തിന്റെ എല്ലാ മേഖലകളിലും തനതായ സ്വത്വം സംരക്ഷിക്കാൻ യത്‌നിച്ച ഗോത്രജനത ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിലും, സഹകരണ മനോഭാവം, ഒരുമ എന്നിവയിലധിഷ്ഠിതമായ സാമൂഹികക്രമം നിലനിർത്തു ന്നതിലും, ഗോത്രജനതയെ ആർക്കും വെല്ലാനാകുമായിരുന്നില്ല. എന്നാൽ പൊതു സമൂഹമോ, മാധ്യമങ്ങളോ മാത്രമല്ല, ഗോത്രജനതയും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു വെല്ലുവിളി ഇനിയും കാണാതിരുന്നു കൂടാ. ആദിവാസി ഭാഷകളും കലകളും നേരിടു പ്രതിസന്ധിയാണത്. അവരുടെ തനതു കൂട്ടായ്മകൾ നശി ക്കുകയും, സ്വത്വം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ഈ പ്രശ്‌നത്തിനും തുടക്കം കുറിക്കുത്. മിക്ക ആദിവാസിഭാഷകളും ശക്തമായ ആശയവിനിമയോപാധി യായി നില നിന്നപ്പോഴും അവയ്ക്കു സ്വന്തമായി ലിപിയില്ലാതെ വാമൊഴിയായി മാത്രം പ്രചരിച്ചു പോവയാണെന്ന വസ്തുതയും അവയുടെ പതനം എളുപ്പമാക്കുന്നുണ്ട്. ഇപ്പോഴത്തെ ചുറ്റുപാടിൽ പ്രബല ആദിവാസി വിഭാഗങ്ങളായ പണിയർ, കുറുമർ, അടിയർ, കാട്ടുനായ്ക്കർ തുടങ്ങിയവർ ഉപയോഗിച്ചു വരുന്ന ഭാഷകൾ മൂന്നോ നാലോ പതിറ്റാണ്ടിനപ്പുറം അതിജീവിക്കുമോ എന്ന കാര്യം സംശയമാണ്. ഗോത്രജനതയിൽ തന്നെ അഭ്യസ്തവിദ്യരായ പുതുതലമുറ തങ്ങളുടെ ഭാഷയേയും സംസ്‌കാരത്തെയും നോക്കിക്കാണുന്നത് തെല്ലൊരു അപകര്ഷെ ബോധത്തോടെയാണ്. സ്വന്തം ഭാഷയ്ക്കുപരിയായി ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്ന മലയാളിയുടെ മനോഭാവത്തിനു സമാനമാണിത്.

വിദ്യാഭ്യാസ രംഗത്ത് ആദിവാസി വിദ്യാര്ത്ഥി കൾ നേരിടുന്ന പിന്നാക്കാവസ്ഥയുടെ യഥാര്ത്ഥക കാരണം അവരുടെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പ്രൈമറി തലത്തിൽ പൂര്ണ്ണെമായും ഇല്ലാതയെന്ന് സര്വ്വേു റിപ്പോർ'ട്ടുകളുടെ വെളിച്ചത്തിൽ നാം അവകാശപ്പെടാറുണ്ട്. വയനാട്ടിലെ ഒന്നോ രണ്ടോ ആദിവാസി ഊരുകളിൽ ചെന്ന് ഒരു പ്രാഥമിക അന്വേഷണം നടത്തിയാൽ തന്നെ ഈ അവകാശവാദം പൊളിയും. പാഠപുസ്തകവും യൂണിഫോമും, ഉച്ചഭക്ഷണവുമെല്ലാം സൗജന്യമായി നല്കിംയിട്ടും, ഇവര്ക്കി ടയിൽ കൊഴിഞ്ഞു പോക്ക് തുടരുതിന്റെ കാരണമാണ് പരിശോധിക്കേണ്ടത്. ഉത്തരം ലളിതമാണ്: വിദ്യാലയങ്ങളിലെത്തുന്ന ഓരോ ആദിവാസി വിദ്യാര്ത്ഥി യും അവന്റെ സാംസ്‌കാരിക പശ്ചാത്തലവും ഭാഷയും അവഗണിക്കപ്പെടുതിനു സാക്ഷിയാകേണ്ടി വരുന്നു. അതിന്റെ പേരിൽ സഹപാഠികളുടെ പരി ഹാസത്തിനു പാത്രമാവുന്നു. അവനെ സംബന്ധിച്ച് ഒട്ടും ജീവിതഗന്ധിയല്ലാത്ത പഠന പ്രവര്ത്ത്നങ്ങളാണ് അവിടെ പ്രയോഗിച്ചു വരുന്നത്. ഇത്തരം പ്രതിസന്ധികളെ അതി ജീവിക്കാനുള്ള കരുത്തും, ആവശ്യബോധവും ചെറിയൊരു വിഭാഗത്തിനെങ്കിലും ഇല്ലാതെ പോകുന്നതുകാരണം കൊഴിഞ്ഞു പോക്ക് ഒരു യാഥാര്ത്ഥ്യ മായി നില നില്ക്കുനന്നു. ഗോത്രജനതയുടെ ഭാഷയെയും സാസ്‌കാരികത്തനിമയെയും അവഗണിക്കാതെ തന്നെ അവര്ക്കു  മെച്ചപ്പെ' ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസവും നല്കാംൻ പദ്ധതി കളാവിഷ്‌കരിക്കേണ്ടതുണ്ട്. ആദിവാസി വിദ്യാര്ത്ഥി കൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ പ്രാഥമിക തലത്തിലേക്കായി അവരുടെ ഭാഷയിലുള്ള പാഠാവലികളും പഠനപ്രവര്ത്തുന ങ്ങളും തയ്യാറാക്കാവുതാണ്. ഗോത്രജനതയുടെ കലാരൂപങ്ങൾ ഡോക്യുമെന്റ് ചെയ്യാനും ക്ലാസ്സ് മുറികളിൽ അവ പ്രയോജനപ്പെടുത്താനും സാധിക്കണം. ഇത്തരം മേഖല കളിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകര്ക്കുക വിദഗ്ദ പരിശീലനം ലഭ്യമാക്കുകയും വേണം. ആദിവാസി ഭാഷകളും കലകളും സംരക്ഷിക്കുന്നതിൽ മാധ്യമങ്ങള്ക്കും അനൗപ ചാരിക ഏജന്സിലകൾക്കും പങ്കു വഹിക്കാനുണ്ട്. വയനാ'ട്ടിൽ നിന്നുള്ള പ്രഥമ എഫ്. എം. റേഡിയോ ആയ 'മാറ്റൊലി' ആദിവാസി ഭാഷകളിൽ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതും, ഗോത്രകലകൾക്ക് പ്രാധാന്യം നല്കു്ന്നതും പ്രശംസനീയമായ മാതൃകയാണ്. ഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും, അതു സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങൾ നമ്മുടെ കണക്കു കൂട്ടലുകൾക്കപ്പുറമാണെന്നും നാം തിരിച്ച റിയേണ്ടതുണ്ട്. അസംഘടിതരും പാർശ്വ വത്കൃതരുമായ ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷകളും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാകുന്നത് അതുകൊണ്ടാണ്. മിക്കഗോത്ര ഭാഷകളും ഊർധ്വൻ വലിച്ചു തുടങ്ങിയ ഈ വേളയിലെങ്കിലും അതിനുള്ള ശ്രമങ്ങൾ നാം നടത്തേയേ മതിയാകൂ.

       ഈ പദകോശം വിക്കിഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇതോടെ ലോകത്തെവിടെയുള്ളവർക്കും ഇതു കാണുന്നതിനും ആദിവാസിഭാഷ മനസ്സിലാക്കുന്നതിനും സാധിക്കും.കൂടാതെ ഏതു സമയത്തുവേണമെങ്കിലും ആർക്കും റഫർ ചെയ്യാനും സാധിക്കും.  വിക്കിഡിക്ഷ്ണറിയിൽ ഉൽപ്പെടുന്നതോടെ ആദിവാസി വിദ്യാർത്ഥികൾക്കും പൊതുവെ  ആദിവാസി സമൂഹത്തിനും തങ്ങളുടെ ഭാഷ മോശമെന്ന അപകർഷതാബോധം ഇല്ലാതാകുകയും കൃമേണ അവരുടെ സ്വത്വ ബോധം ഉന്നതമാക്കുകയും ചെയ്യും എന്ന് പ്രത്യശിക്കുന്നു.
പ്രമാണം:15047 905
കുറുപ്പാട്ടിയുടെ പ്രകാശനം