ശ്രീ. പി. എം. മാത്യു
ശ്രീ. പി. എം. മാത്യു
ശ്രീ. പി.എം. മാത്യു കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട മികച്ച വാഗ്മിയും പൊതുപ്രവർത്തകനുമാണ് ശ്രീ. പി.എം. മാത്യു. കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിൽ പഠിച്ച നേതാവു കൂടിയാണ് ഇദ്ദേഹം. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ രാഷ്ട്രീയത്തിലും പൊതുരംഗത്തും പ്രവർത്തിച്ചു പയറ്റിത്തെളിഞ്ഞ് കേരളം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയായി മാറിയ നേതാവാണ് ഇദ്ദേഹം.കടുത്തുരുത്തി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രസിഡണ്ട് ആയി ദീർഘകാലം പ്രവർത്തിച്ചു. മാതൃവിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും എക്കാലത്തും ആത്മാർത്ഥമായി ഇദ്ദേഹം സഹകരിക്കാറുണ്ട്.