സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം

മേരിപ്രഭ

പ്രളയത്തിൽ മുങ്ങിയ കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽ നമ്മുടെ സ്കൂളിലെ പ്രിയപ്പെട്ട ജിസ് അച്ചനും......

 

പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ചവർ അവർക്ക് ലഭിച്ച മെഡലുകളുമായി........ മാനേജർ റവ.ഫാദർ തോമസ് കുറ്റിക്കാട്ട്, പി റ്റി എ പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി, ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്കുട്ടി ജേക്കബ്ബ്, അധ്യാപകരായ സിസ്റ്റർ മെറിൻ, ശ്രീ. സിബി സെബാസ്റ്റ്യൻ, ശ്രീ.പി.എ.തോമസ് എന്നിവരോടൊപ്പം...

 

പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു വസ്തുക്കളുമായി കുട്ടനാട്ടിലെ ബ്രഹ്മപുരം ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്നു രാവിലെ പുറപ്പെട്ടു. 30 കുട്ടികളാണ് അധ്യാപിക സി. ലിസ്യു റാണിയുടെ നേതൃത്വത്തിൽ പുറപ്പെട്ടിരിക്കുന്നത്. ഇവർ ഒരു ദിവസം ക്യാമ്പിൽ ചിലവഴിച്ച് ക്യാമ്പിലുള്ളവർക്കു സന്നദ്ധസേവനങ്ങൾ ചെയ്യും.സന്നദ്ധസേവനത്തിനായി പുറപ്പെട്ട സംഘാഗങ്ങളെ ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബും അധ്യാപകരും ബാക്കി കുട്ടികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

 


കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നാഗാർജുന ഔഷധശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം, മോൻസ് ജോസഫ് എം.എൽ.എ. ഓഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഔഷധസസ്യങ്ങളുടെ തൈകൾ നട്ട് ഉദ്‌ഘാടനത്തിൽ സഹപങ്കാളികളായി. ആര്യവേപ്പ്, വയമ്പ്, അശോകം, ഓരില, അരളി, അരൂത, അടവിപ്പാല, അമൃതപ്പാല, കൊടുവേലി, അയമോദകം, അടപതിയൻ, ആടലോടകം, പതിമുഖം, കറ്റാർവാഴ, അയ്യപ്പാന തുടങ്ങിയ ഔഷധസസ്യങ്ങളടങ്ങിയ തോട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ഔഷധചെടിയോടൊപ്പം അവയുടെ പ്രാദേശികനാമം, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ വിവരിക്കുന്ന പ്രദർശന ബോർഡുകളും തോട്ടത്തിൽ സ്ഥാപിച്ചു.

 

തുടർന്ന് സമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, പഞ്ചായത്തംഗം പി.എൻ.മോഹനൻ, പി.കെ.കെ.നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.


കുറവിലങ്ങാട് സെൻട്രൽ ജംഗ്‌ഷനിൽ നടപ്പാതയോട് ചേർന്ന്, അപകടഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്‌ഫോർമർ....... അപകടം വിളിച്ചുവരുത്തുന്ന എം.സി. റോഡരികിലെ ട്രാൻസ്‌ഫോർമറിന് സുരക്ഷാകവചം ഇല്ലന്നും സുരക്ഷാകവചം ഒരുക്കണമെന്നും പല പ്രമുഖ മാധ്യമങ്ങളും പരാതിപ്പെട്ടിരുന്നു. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരും ഇലക്ട്രിസിറ്റിബോർഡിൽ പരാതി നൽകിയിരുന്നു.. ഇതിൽ പിടിപ്പിച്ചരിക്കുന്ന ഫ്യൂസ് കുട്ടികൾക്ക് തൊടാൻ പാകത്തിൽ ഉയരക്കുറവിൽ പിടിപ്പിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയെ തുടർന്ന്.കെ എസ് ഇ ബി അടിയന്തിരമായി നടപടികൾ സ്വീകരിച്ചു....

 

എം.സി.റോഡിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ജംഗ്‌ഷനിൽ വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതയോട്‌ ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ആർക്കും ഊരി മാറ്റാവുന്ന വിധത്തിലായിരുന്നു. ഫ്യൂസിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഭാഗം അലുമിനിയവും... പരാതികൾക്കൊടുവിൽ ഫ്യൂസുകൾ സുരക്ഷിതമായി പ്രത്യേക പെട്ടിയിലേക്കു മാറ്റി. ഇവിടെ സ്ഥലം കുറവായതിനാൽ ട്രാൻസ്ഫോർമറിന്റെ ചുറ്റിലും സുരക്ഷാവേലി സ്ഥാപിക്കാൻ സൗകര്യക്കുറവാണെന്ന് കെ എസ് ഇ ബി പറയുന്നു. കുറവിലങ്ങാട് പ്രദേശത്തെ ടൗണുകളിലും ഗ്രാമീണമേഖലകളിലും എല്ലാം ട്രാൻസ്ഫോർമറുകൾക്കു ചുറ്റിലും സുരക്ഷാവലയം ഉണ്ടെങ്കിലും നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ ട്രാൻസ്‌ഫോർമറിന് ഇപ്പോഴും സുരക്ഷാവലയം ഇല്ല..

 


 




 


ശതോത്തര രജത ജൂബിലി ആഘോഷം (ജനുവരി 2018 - ഓഗസ്റ്റ് 2019)
ജൂബിലി വിളംബര റാലി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ഘോഷയാത്രയുടെ വിവിധ ദൃശ്യങ്ങൾ

 
 
 
 
 
 


വിളംബര ഘോഷയാത്രാസമാപനത്തിൽ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകുന്നു

 
 




ഉദ്ഘാടനം


2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.