സ്നേഹസ്പർശം പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് .ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നു. കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലേയ്ക്ക് വസ്ത്രങ്ങൾ ശേഖരിച്ചു നൽകുന്നു.

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് എത്തിച്ചു കൊടുക്കാനായി, കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു സാധനങ്ങളും സ്കൂളിന്റെ അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, സ്കൂൾ അദ്ധ്യാപിക സി.ലിസ്യൂ റാണിക്കും സംഘത്തിനും കൈമാറുന്നു.

പെരിയാറിന്റെ തീരങ്ങളിലെ ജനങ്ങൾക്ക് സെന്റ് മേരീസിന്റെ പ്രാർത്ഥനാദരവുകൾ " ഡാം തുറക്കുമ്പോൾ ഉണ്ടാകാവുന്ന വിപത്തുകൾ ഏറ്റവുമധികം ബാധിക്കുന്ന പെരിയാറിന്റെ തീരങ്ങളിലുള്ള ജനങ്ങൾക്ക് പ്രാർത്ഥന നേർന്നു കൊണ്ട് സെന്റ് മേരീസ് ബോയ്സിലെ കുട്ടികൾ, ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാറിന്റെയും മറ്റദ്ധ്യാപകരുടെയും ഒപ്പം...

പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു വസ്തുക്കളുമായി കുട്ടനാട്ടിലെ ബ്രഹ്മപുരം ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ടു. 30 കുട്ടികളാണ് അധ്യാപിക സി. ലിസ്യു റാണിയുടെ നേതൃത്വത്തിൽ പുറപ്പെട്ടത്. ഇവർ ഒരു ദിവസം ക്യാമ്പിൽ ചിലവഴിച്ച് ക്യാമ്പിലുള്ളവർക്കു സന്നദ്ധസേവനങ്ങൾ ചെയ്തു. സന്നദ്ധസേവനത്തിനായി പുറപ്പെട്ട സംഘാഗങ്ങളെ ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബും അധ്യാപകരും ബാക്കി കുട്ടികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.


"https://schoolwiki.in/index.php?title=സ്നേഹസ്പർശം&oldid=517970" എന്ന താളിൽനിന്ന് ശേഖരിച്ചത്