വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/പ്രാദേശിക പത്രം


പ്രവേശനോത്സവം2018

2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പി.റ്റി .എ പ്രസിഡന്റ് ശ്രീഎം.എം.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സ്കൂൾ മാനേജർ ശ്രീ .പി.ജി.ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്തു .വാർഡ്‌മെമ്പർ.ശ്രീ.റെജി മേച്ചേരി പഠനോപകരണങ്ങൾ വിതരണം ചെയ്തു.കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 29 വിദ്യാർത്ഥികൾ കൊളുത്തിയ മൺചിരാതുമായി വേദിയിലെത്തി .നവാഗതരായ വിദ്യാർത്ഥികൾക്ക് വിജയദീപം കൈമാറി .

 
 
 
 
പ്രവേശനോത്സവം   ഉദ്‌ഘാടനം സ്കൂൾ മാനേജർ ശ്രീ .പി.ജി.ശ്രീവത്സൻ .
 
 

കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 29 വിദ്യാർത്ഥികൾ കൊളുത്തിയ മൺചിരാതുമായി വേദിയിൽ .

 
 

നവാഗതരായ വിദ്യാർത്ഥികൾക്ക് വിജയദീപം കൈമാറുന്നു .

സ്വാതന്ത്ര്യ ദിനാഘോഷം -2018

വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു . പി.റ്റി .എ .പ്രസിഡന്റ് .ശ്രീ .എം .എം ,രാജേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സ്കൂൾ മാനേജർ ശ്രീ.പി.ജി.ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്തു .തുടർന്ന് മാനേജർ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി .എസ്.പി.സി ., എൻ.സി.സി .കേഡറ്റുകളുടെ പരേഡ് ,മ്യുസിക്കൽ ഡിസ്പ്ലേ എന്നിവ തുടർന്നു നടന്നു .