വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

13:34, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.

കവാടം

നിലമ്പൂര് നിന്ന് പൂക്കോട്ടുംപാടം വഴി 23 കിലോമീറ്ററും വണ്ടൂർ വഴി 23 കിലോമീറ്ററും സഞ്ചരിക്കണം വിദ്യാലയത്തിലെത്താൻ.മഞ്ചേരിയിൽ നിന്ന് വണ്ടൂർ വഴി 33 കിലോമീറ്ററും പെരിന്തത്‍മണ്ണ നിന്ന് മേലാറ്റുർ കരുവാരകുണ്ട് വഴി 36കിലോമീറ്ററും സഞ്ചരിക്കണം .തീവണ്ടി മാർഗ്ഗം വരുന്നവർ ഷൊർണ്ണൂർ നിന്ന് നിലമ്പൂരേക്കുള്ള തീവണ്ടിയിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങി കാളികാവ് ബസ്സിൽ കയറണം.കാളികാവ് കരുവാരകുണ്ട് റോഡിൽ തിയറ്റർ പടി സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ വിദ്യാലയകവാടം കാണാം